ചാർജ് വർധന: 18ന് സ്വകാര്യബസ് പണിമുടക്ക്
text_fieldsതിരുവനന്തപുരം: ബസ്ചാര്‍ജ് വര്‍ധനയുള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് ഇൗ മാസം 18ന് ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ സൂചന പണിമുടക്ക് നടത്തും.
സൂചന പണിമുടക്കിനു ശേഷവും തുടര്‍ന്നും ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് എട്ടോളം സംഘടനകളുടെ സംയുക്തസമിതിയായ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാര്‍ഥികളുടേതുള്‍പ്പെടെ യാത്രനിരക്ക് വര്‍ധിപ്പിക്കുക, ദീര്‍ഘദൂര സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയത് പിന്‍വലിക്കുക, സ്റ്റേജ് ക്യാരേജുകളുടെ വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കെന്ന് ഭാരവാഹികളായ ലോറൻസ് ബാബു, എം.ബി. സത്യന്‍, ജോണ്‍ പടമാടന്‍ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
