ഒഡിഷയിലെ മലയാളി വിദ്യാർഥികൾ സുരക്ഷിതർ
text_fieldsഭുവനേശ്വർ: കഴിഞ്ഞ വെള്ളിയാഴ്ച ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റിനെ തുടർന്ന് എൻ.ഐ.എഫ്.ട ിയിൽ കുടുങ്ങിയ വിദ്യാർഥികൾ സുരക്ഷിതർ. കേരളത്തിൽ ദുരന്തനിവാരണ മേഖലയിൽ പ്രവർ ത്തിക്കുന്ന എൻ.ജി.ഒ ആയ ഐ.ആർ.ഡബ്ല്യുവിെൻറ പൈലറ്റ് ടീം വിദ്യാർഥികളെ സന്ദർശിച്ചു. താമസവും ഭക്ഷണവും ക്യാമ്പസിൽ ലഭ്യമാണെന്നും സുരക്ഷിതരാണെന്നും വിദ്യാർഥികൾ പറഞ്ഞു.
ആകെ 32 മലയാളി വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ ചിലർ കഴിഞ്ഞ ദിവസം ബംഗാൾ, കൊൽക്കത്ത എന്നിവിടങ്ങളിലുള്ള കൂട്ടുകാരുടെ അടുത്തേക്ക് പോയി. നിലവിൽ പരീക്ഷയുള്ളവരും അടുത്തമാസം 25ലേക്ക് പരീക്ഷ മാറ്റിെവച്ചവരുമായ വിദ്യാർഥികളാണ് കാമ്പസിലുള്ളത്.
ഇതിൽ അക്ഷ, ശിവാനി, മായ എന്നീ വിദ്യാർഥിനികൾ നാളെ വിമാനമാർഗം നാട്ടിലേക്ക് തിരിക്കും. കൂടാതെ, ഹസനുൽ ബന്ന ആലുവ, സ്വാതി വടകര, അഭിജിത്ത് കോഴിക്കോട്, എൽവിൻ വേദ മണി, ഫെമിന കോഴിക്കോട് എന്നിവർ കാമ്പസിൽ തുടരുമെന്നും കോളജ് അസി. പ്രഫസർമാരായ ഹർഷ, ലപ്സ് അബിൻ എന്നിവർ പറഞ്ഞു.
ഐ.ആർ.ഡബ്ല്യു പൈലറ്റ് ടീം അംഗങ്ങളായ വി.ഐ. ഷമീർ, എം.എ. അബ്ദുൽ കരീം, ടി.കെ. ഷിഹാബുദ്ദീൻ എന്നിവരാണ് കാമ്പസിൽ എത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
