കൊച്ചിയിലെ 70കാരന്‍റെ മരണം വിഷപ്പുക ശ്വസിച്ചെന്ന് കുടുംബം
text_fieldsകൊച്ചി: എറണാകുളം വാഴക്കാലയിൽ 70കാരൻ മരിച്ചത് ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ചാണെന്ന് കുടുംബം. വാഴക്കാല സ്വദേശി ലോറൻസ് ജോസഫ് ഇന്ന് രാവിലെയാണ് മരിച്ചത്.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളയാളായിരുന്നെന്നും വിഷപ്പുകയുടെ മണം ശ്വസതടസ്സമുണ്ടാക്കിയെന്നും ഭാര്യ പറഞ്ഞു. ബുധനാഴ്ചക്ക് ശേഷമാണ് രോഗം മൂർച്ഛിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചിരുന്നു. തിരിച്ചെത്തിയിട്ടും ശ്വാസതടസ്സം മാറിയില്ല.
അതേസമയം, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ലോറൻസ് ജോസഫിന്‍റെ വീട് സന്ദർശിച്ചു. വിഷപ്പുകയുടെ ആദ്യ രക്തസാക്ഷിയാണ് ലോറൻസ് എന്ന് കെ. സുധാകരൻ പറഞ്ഞു. ലോറൻസിന്‍റെ മരണം വിഷപ്പുക മൂലമാണെന്ന് കരുതുന്നതായി ഹൈബി ഈഡൻ പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

