Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗോവണി തകർന്ന്...

ഗോവണി തകർന്ന് വീടിന്‍റെ മുകൾ നിലയിൽ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ചു

text_fields
bookmark_border
iravipuram fire force rescue
cancel

ഇരവിപുരം (കൊല്ലം): വീടിന് പുറത്തുള്ള ഗോവണി തകർന്ന് ഒന്നാം നിലയിൽ കുടുങ്ങിയ കുടുംബത്തെ അഗ്നിശമന സേനയെത്തി രക്ഷിച്ചു. വാളത്തുംഗൽ ജനനി നഗർ മയൂര വീടിന്‍റെ ഗോവണിയാണ് തകർന്നുവീണത്.

വീടിന്‍റെ ഒന്നാം നിലയിൽ താമസിക്കുന്നവർ കയറിയതിനു പിന്നാലെ വലിയ ശബ്ദത്തോടെ ഗോവണി തകർന്നു വീഴുകയായിരുന്നു. ഇതോടെ ഇവിടെ താമസിച്ചിരുന്ന ഹാഷിർ, ഭാര്യ അനിത, മക്കളായ ഹൈഫ, യാസിൻ എന്നിവർ കുടുങ്ങുകയായിരുന്നു.

കൊല്ലം കടപ്പാക്കടയിൽ നിന്നാണ് അഗ്നിശമന സേനയെത്തി കുടുംബത്തെ രക്ഷിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescueeravipuram
News Summary - family rescued trapped on the top floor of the house at eravipuram
Next Story