Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രക്കിടെ ഭർത്താവ് ഭാര്യയെ നടുറോഡിൽ വച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ചു

text_fields
bookmark_border
യാത്രക്കിടെ ഭർത്താവ് ഭാര്യയെ നടുറോഡിൽ വച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ചു
cancel

നടുവിൽ: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ നടുറോഡിൽ വച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കണ്ണൂർ നടുവിൽ പഞ്ചായത്തിലാണ് സംഭവം.

അങ്കമാലിയിൽ ട്രാക്ടർ കമ്പനിയിൽ ജോലിചെയ്യുന്ന തമിഴ്നാട് സ്വദേശിയായ ഭർത്താവും നടുവിൽ സ്വദേശിയായ യുവതിയും രണ്ട് കുട്ടികളും ഭർത്താവിന്‍റെ സുഹൃത്തും ഉൾപ്പെടുന്ന സംഘം ക്രിസ്മസ് ആഘോഷത്തിനായി കഴിഞ്ഞ ദിവസമായിരുന്നു യുവതിയുടെ വീട്ടിൽ എത്തിയത്. അവധി കഴിഞ്ഞ് അങ്കമാലിയിലേക്ക് തിരിച്ചു പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ വച്ച് യുവതിയും ഭർത്താവും തമ്മിൽ തർക്കം ഉണ്ടായി.

തർക്കം രൂക്ഷമായതോടെ നടുവിൽ-ഒടുവള്ളിത്തട്ട് റോഡിൽ വിളക്കന്നൂർ ഇറക്കത്തിൽ വാഹനം നിർത്തി ഇറങ്ങിയ യുവാവ് റോഡരികിൽ കിടന്ന കൂറ്റൻ കല്ല് എടുത്ത് യുവതിയുടെ തലക്ക് പിന്നിലിടിക്കുകയായിരുന്നു.

യുവതിയെ ആക്രമിക്കുന്നതും വാഹനത്തിലുണ്ടായിരുന്ന കുട്ടികൾ നിലവിളിക്കുന്നതും കണ്ടതോടെ വഴിയാത്രക്കാർ യുവാവിനെ പിടിച്ചു മാറ്റുകയും യുവതിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

സംഭവമറിഞ്ഞ് പഞ്ചായത്ത് അംഗം ഷീബ ജയരാജൻന്‍റെ നേതൃത്വത്തിൽ നാട്ടുകാർ യുവാവിനെ തടഞ്ഞു വെച്ച് കുടിയാന്മല പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും തനിക്ക് പരാതിയില്ലെന്ന് യുവതി പറഞ്ഞതിനെ തുടർന്ന് ഇയാളെ വിട്ടയച്ചു.

നിരന്തരം ആക്രമണകാരിയാണ് യുവാവെന്നും കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും യുവതിയുടെ അമ്മ ആവശ്യപ്പെട്ടുവെങ്കിലും പരാതിയില്ലെന്ന നിലപാടിൽ യുവതി ഉറച്ചുനിന്നതോടെ ഉപദേശം നൽകി പൊലീസ് പറഞ്ഞുവിട്ടു. സമാനരീതിയിൽ നിരവധി തവണ ഇയാൾ മകളെ മർദിച്ചിട്ടുണ്ടെന്ന് യുവതിയുടെ അമ്മ പറയുന്നു.

യുവതിയും ഭർത്താവും തമ്മിൽ തർക്കം രൂക്ഷമാവുകയും വാഹനംനിർത്തുകയും ചെയ്തപ്പോൾ കാറിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് ഇറങ്ങിപ്പോയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story