Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടുംബ വഴക്ക്;...

കുടുംബ വഴക്ക്; ഭർത്താവ് വീട്ടമ്മയെ വെട്ടി

text_fields
bookmark_border
crime
cancel

കൊ​ച്ചി: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ഭ​ർ​ത്താ​വി​ന്‍റെ ശ്ര​മം. കൈ​ക്കോ​ടാ​ലി​ക്കാ​ണ് ഭാ​ര്യ​യെ വെ​ട്ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​നാ​യി​രു​ന്നു സം​ഭ​വം.​എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​ഠ​ത്തി​പ്പ​റ​മ്പ് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന മ​ഠ​ത്തി​പ്പ​റ​മ്പ് വീ​ട്ടി​ൽ ഓ​മ​ന​യ്ക്കാ​ണ് (54) ത​ല​യ്ക്ക് വെ​ട്ടേ​റ്റ​ത്.

ഇ​വ​രെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്ക് 12 തു​ന്നി​ക്കെ​ട്ട​ലു​ണ്ട്. ഭാ​ർ​ത്താ​വ് മ​ണി​ക​ണ്ഠ​നെ​തി​രെ (60) നോ​ർ​ത്ത് പൊ​ലീ​സ് കേ​സെ​ടു​ത്തു.

സം​ഭ​വ​ശേ​ഷം സ്ഥ​ലം​വി​ട്ട ഇ​യാ​ളെ രാ​ത്രി വൈ​കി​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. കു​ടും​ബ വ​ഴ​ക്ക് പ​തി​വാ​യ ഇ​വി​ടെ ഇ​ന്ന​ലെ​യും അ​മി​ത​മാ​യി മ​ദ്യ​പി​ച്ചെ​ത്തി​യ മ​ണി​ക​ണ്ഠ​ൻ കു​ടും​ബ​കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് ഓ​മ​ന​യു​മാ​യി വ​ഴ​ക്കി​ട്ടു. ഇ​തി​നി​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കൈ​ക്കോ​ടാ​ലി എ​ടു​ത്ത് ഓ​മ​ന​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ര​ച്ചി​ൽ​കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് പ​രി​ക്കേ​റ്റ ഓ​മ​ന​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ഇ​വ​രെ ഇ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജി​ലേ​ക്ക് മാ​റ്റും. പ്ര​തി​ക്കാ​യി പൊ​ലീ​സ് ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsConflictErnakulam NewsAttack
News Summary - family quarrel- The husband attacked the housewife
Next Story