Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Knif with Blood
cancel
camera_alt

representative image

കുടുംബവഴക്ക്: കണ്ണൂരിൽ ഗൃഹനാഥൻ ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ചു, മകന്‍റെ വെ​​േട്ടറ്റ്​​ പിതാവിനും പരിക്ക്​

text_fields
bookmark_border

കണ്ണൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഒരു വീട്ടിലെ മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഗൃഹനാഥനുള്‍പ്പെടെ മൂന്നുപേര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ കക്കാട് കൊറ്റാളിയിലെ പുനത്തില്‍ ഹൗസില്‍ രവീന്ദ്രന്‍ (69), ഭാര്യ പ്രവിത (63), മകള്‍ റനിത (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാവിലെ വാക്ക്​ തര്‍ക്കത്തിനൊടുവില്‍ ഗൃഹനാഥനായ രവീന്ദ്രന്‍ തന്നെയും മകളെയും ആയുധം കൊണ്ട്​ വെട്ടിപരിക്കേല്‍പ്പിച്ചുവെന്നാണ് ഭാര്യയുടെയും മകളുടെയും പരാതി.

തലക്കും ദേഹത്തും മുറിവേറ്റു ചോരവാര്‍ന്ന നിലയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയെയും സഹോദരിയെയും അക്രമിക്കുന്നത് തടയുന്നതിനിടെ മകന്‍ ശരണിന്‍റെ മര്‍ദനവും വെട്ടുമേറ്റ് കൈകാലുകള്‍ക്ക് പരിക്കേറ്റ നിലയിലാണ് രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രവാസിയായിരുന്ന രവീന്ദ്രന്‍ നാട്ടില്‍ വന്നതു മുതല്‍ കുടുംബവുമായി അകല്‍ച്ചയിലായിരുന്നു. ഇദ്ദേഹം മദ്യപിച്ചെത്തി തങ്ങളെ ഉപദ്രവിക്കുന്നുവെന്നാരോപിച്ചു പ്രവിതയും മക്കളും പൊലീസ്​ സംരക്ഷണത്തിനായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനിടെയാണ് അക്രമം നടന്നത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Family quarrel: man beaten wife and daughter
Next Story