Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പണവും സ്വാധീനവും കൊണ്ട് രക്ഷപ്പെടാമെന്ന് കരുതേണ്ട'; ചേരാനല്ലൂരിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം തുടർന്ന് കുടുംബം

text_fields
bookmark_border
പണവും സ്വാധീനവും കൊണ്ട് രക്ഷപ്പെടാമെന്ന് കരുതേണ്ട; ചേരാനല്ലൂരിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം തുടർന്ന് കുടുംബം
cancel
camera_alt

ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിലിരുന്ന് ഉപരോധിക്കുന്ന ജയബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തിയും മകൻ ഭരത് ശങ്കറും ബന്ധുക്കളും കൊച്ചി ഡി.സി.പി അരുൺ കെ. പവിത്രനുമായി സംസാരിക്കുന്നു

കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാർ ഇടിച്ച് ജയബാലകൃഷ്ണൻ (55) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടർന്ന് കുടുംബം. കാറുടമയായ പതിനേഴുകാരന്റെ പിതാവിനെ സസ്പെൻഡ് ചെയ്യണം, പ്രതിയുടെ ജാമ്യം റദ്ദാക്കണം, പ്രതിയുടെ ഫോട്ടോ എടുത്തത് ബലമായി ഡിലീറ്റ് ചെയ്യിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നത്.

നേരത്തെ കുടുംബം നടത്തിയ പ്രതിഷേധത്തിനൊടുവിൽ പതിനേഴുകാരന്റെ പിതാവായ അഡീഷനൽ ജില്ലാ ജഡ്ജിക്കെതിരെ പൊലീസ് മോട്ടോർ വാഹന നിയമം 199 അനുസരിച്ച് കേസെടുത്തിരുന്നു. എന്നാൽ, പ്രായപൂർത്തിയാകാത്ത മകനെ വാഹനമോടിക്കാൻ അനുവദിക്കുകയും വാഹനമോടിച്ച് ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പിതാവിനെ സസ്പെൻഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിക്ക് നൽകിയ ജാമ്യം റദ്ദാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയെ സമീപിക്കുമെന്ന് ഇന്ന് രാവിലെ പൊലീസ് കമീഷണർ പറഞ്ഞിരുന്നു.

വിഷയത്തിൽ ഹൈകോടതിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. മരിച്ചയാളുടെ ബന്ധു എടുത്ത പ്രതിയുടെ ചിത്രം ജഡ്ജിക്കൊപ്പം വന്നവർ പൊലീസിന്റെ സഹായത്തോടെ ഡിലീറ്റ് ചെയ്യിപ്പിച്ചെന്ന് കുടുംബം ആരോപിക്കുന്നുണ്ട്. 17കാരനെ വാഹനം ഓടിക്കാൻ അനുവദിച്ചത് എന്തിനെന്ന് കുടുംബം ചോദിച്ചപ്പോൾ നിങ്ങളെന്നെ നിയമം പഠിപ്പിക്കേണ്ട എന്നാണ് ജഡ്ജി പറഞ്ഞതെന്ന് കുടുംബം ആരോപിക്കുന്നു. തട്ടുകടക്കാരുടെ മക്കൾ ആയതുകൊണ്ട് പണവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടാം എന്നാണ് കരുതുന്നതെങ്കിൽ അനുവദിക്കില്ലെന്നും മകൾ ഭദ്ര കീർത്തി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിഷേധം നടത്തുന്നവരോട് ഡി.സി.പി അരുൺ കെ. പവിത്രൻ ചർച്ച നടത്തുകയും പൊലീസ് സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, തെളിവുകൾ ഇല്ലാതാക്കാനാണ് പൊലീസ് ശ്രമിക്കുന്നത് എന്നാണ് കുടുംബത്തിന്റെ ആരോപണം. പൊലീസ് സ്റ്റേഷനിലേക്ക് രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Family Protests Outside Cheranallur Police Station
Next Story