മുൻ നാട്ടുരാജാക്കന്മാരുടെ കുടുംബങ്ങൾക്കുള്ള ഫാമിലി പെൻഷൻ കുടിശ്ശിക സഹിതം നൽകും
text_fieldsതിരുവനന്തപുരം: മുൻ നാട്ടുരാജാക്കന്മാരുടെ കുടുംബാംഗങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന ഫാമിലി ആൻഡ് പൊളിറ്റിക്കൽ പെൻഷൻ തുകയായ 3000 രൂപ, കുടിശ്ശിക സഹിതം നൽകുന്നതിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അനുവദിച്ച പത്താം ശമ്പള പരിഷ്കരണം കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷനിലെ സർക്കാർ അംഗീകൃത തസ്തികയിലെ സ്ഥിരം ജീവനക്കാർക്കും ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തിൽ അനുവദിക്കാൻ തീരുമാനിച്ചു.
പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗമായും മാനേജിങ് ഡയറക്ടറുമായുള്ള ഡോ. ജെയിംസ് ജേക്കബിന്റെ കരാർ വ്യവസ്ഥയിലുള്ള സേവന കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു.

