Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിയ്യൂർ സെൻട്രൽ ജയിലിൽ...

വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡ് തടവുകാരന്റെ മരണം മർദനമേറ്റെന്ന് വീട്ടുകാർ

text_fields
bookmark_border
വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡ് തടവുകാരന്റെ മരണം മർദനമേറ്റെന്ന് വീട്ടുകാർ
cancel
camera_alt

രേ​ഷ് ബാ​ബു

ആ​മ്പ​ല്ലൂ​ർ (തൃ​ശൂ​ർ): വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല്‍ റി​മാ​ൻ​ഡ് ത​ട​വു​കാ​ര​ൻ മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത്. നെ​ന്മ​ണി​ക്ക​ര പു​ല​ക്കാ​ട്ടു​ക്ക​ര പ​ടി​ഞ്ഞാ​റെ​പു​ര​ക്ക​ൽ ബാ​ബു​വി​ന്റെ മ​ക​ൻ രേ​ഷ് ബാ​ബു (36) ആ​ണ് മ​രി​ച്ച​ത്. മേ​യ് 18ന് ​തൃ​ശൂ​രി​ൽ പി​ടി​ച്ചു​പ​റി കേ​സി​ലാ​ണ് രേ​ഷ് ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ ഈ​സ്റ്റ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍ന്ന് വി​യ്യൂ​ർ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. മേ​യ് 26നാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ബ​ന്ധു​ക്ക​ൾ ക​ണ്ട​ത് മൂ​ക്കി​ലും വാ​യി​ലും ട്യൂ​ബ് ഇ​ട്ട നി​ല​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​നെ​യാ​ണ്. ജ​യി​ൽ അ​ധി​കൃ​ത​ർ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വീ​ട്ടു​കാ​ർ​ക്ക് സം​ശ​യം തോ​ന്നി​യി​രു​ന്നു. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന രേ​ഷ് ബു​ധ​നാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്.

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ആ​ളാ​യി​ട്ടും പൊ​ലീ​സ് മ​ർ​ദി​ച്ചെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്. രേ​ഷ് ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് വീ​ട്ടു​കാ​ർ തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ വി​യ്യൂ​ർ പൊ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം അ​റി​യാ​ൻ ക​ഴി​യൂ​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം.​എ​ൽ.​എ മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central jailviyyurPrisoner DeathLatest News
Next Story