മൃതദേഹം സൂക്ഷിച്ച സംഭവം: േഫാറൻസിക് വിഭാഗം പരിശോധന നടത്തി
text_fieldsകൊളത്തൂർ: മൃതേദഹം സംസ്കരിക്കാതെ വീട്ടിൽ സൂക്ഷിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കി. കൊളത്തൂർ പാറമ്മലങ്ങാടി വാഴയിൽ സൈദിെൻറ (50) മൃതദേഹം മൂന്ന് മാസത്തോളം വീട്ടിൽ രഹസ്യമായി സൂക്ഷിച്ച സംഭവത്തിലെ ദുരൂഹത നീക്കുന്നതിെൻറ ഭാഗമായാണ് അന്വേഷണം നടത്തുന്നത്. ഫോറൻസിക് വിഭാഗം വെള്ളിയാഴ്ച വീട്ടിലെത്തി സാമ്പിളുകൾ ശേഖരിച്ചു. ര
ണ്ട് വർഷം മുമ്പ് കുടുംബത്തെ അജ്മീറിൽ സന്ദർശനത്തിന് കൊണ്ടുപോയ വ്യക്തിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം മറവു ചെയ്യാതെ മന്ത്രോച്ചാരണങ്ങളുമായി കഴിയാൻ കുടുംബത്തെ പ്രേരിപ്പിച്ചതിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രനും വെള്ളിയാഴ്ച സ്ഥലത്തെത്തി. തൃശൂരിൽനിന്നെത്തിയ ഫോറൻസിക് വിഭാഗം മൃതദേഹം കിടന്നിരുന്ന സ്ഥലത്തുനിന്ന് തുണിയും മറ്റും രാസപരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും ലഭിച്ചാൽ മാത്രമേ മരണം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിെൻറ കൃത്യമായ പഴക്കം അറിയാനും പരിശോധനഫലം വരണം. മൃതദേഹം കിടന്ന മുറിയിൽനിന്ന് ഡയറിയും ചില പുസ്തകങ്ങളും പൊലീസ് കസ്റ്റഡിയിലെത്തിട്ടുണ്ട്. ഇതും പരിശോധനക്ക് വിധേയമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
