Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടുംബ പ്രശ്നം:...

കുടുംബ പ്രശ്നം: കുത്തിപ്പരിക്കേൽപിച്ച കേസിൽ ബന്ധുക്കൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

സാ​ബു  ര​ഘു   സ​ജി

ക​ട്ട​പ്പ​ന: ഭാ​ര്യ​യു​മാ​യു​ള്ള കു​ടും​ബ​പ്ര​ശ്‌​നം സം​സാ​രി​ക്കാ​നെ​ത്തി​യ ഭ​ർ​ത്താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ഭാ​ര്യാ​പി​താ​വും ര​ണ്ടു​സ​ഹാ​യി​ക​ളും അ​റ​സ്റ്റി​ൽ. കോ​ട്ട​യം വി​ജ​യ​പു​രം മാ​ങ്ങാ​നം വാ​ലു​പ​റ​മ്പി​ൽ മു​ര​ളി, സ​ഹോ​ദ​ര​ൻ രാ​ഹു​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ കു​ത്തി​യ കേ​സി​ൽ ഇ​ര​ട്ട​യാ​ർ നോ​ർ​ത്ത് ട​ണ​ൽ സൈ​റ്റ് പു​ര​യി​ട​ത്തി​ൽ ര​ഘു (64), ഇ​ര​ട്ട​യാ​ർ അ​റ​യ്ക്ക​ൽ സാ​ബു (52), ഇ​ര​ട്ട​യാ​ർ അ​റ​യ്ക്ക​ൽ സ​ജി (47) ഇവരെ​യാ​ണ് ക​ട്ട​പ്പ​ന പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ഇ​ര​ട്ട​യാ​റി​ൽ ഭാ​ര്യാ​പി​താ​വ് ര​ഘു​വി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബാ​ർ​ബ​ർ ഷോ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം. പി​രി​ഞ്ഞു​ക​ഴി​യു​ന്ന ഭാ​ര്യ​യു​മാ​യി കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ൾ സം​സാ​രി​ക്കാ​നാ​ണ് ഭ​ർ​ത്താ​വ് മു​ര​ളി സ​ഹോ​ദ​നോ​ടും ര​ണ്ട് മ​ക്ക​ളോ​ടു​മൊ​പ്പം ഇ​ര​ട്ട​യാ​റി​ലെ ഭാ​ര്യാ​ഗൃ​ഹ​ത്തി​ൽ എ​ത്തി​യ​ത്.

വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഇ​ര​ട്ട​യാ​റി​ൽ ഭാ​ര്യാ​പി​താ​വി​ന്റെ ബാ​ർ​ബ​ർ​ഷോ​പ്പി​ൽ എ​ത്തി. അ​വി​ടെ​വെ​ച്ച് വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും കൈ​യാ​ങ്ക​ളി​ക്കി​ടെ ര​ഘു മ​രു​മ​ക​നെ​യും സ​ഹോ​ദ​ര​നെ​യും മ​ർ​ദി​ക്കു​ക​യും ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യു​മാ​യി​രു​ന്നു. അ​ക്ര​മ​ണ​ത്തി​ൽ മു​ര​ളി​ക്കും സ​ഹോ​ദ​ര​ൻ രാ​ഹു​ലി​നും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു. നെ​ഞ്ചി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ഹു​ലി​നെ നാ​ട്ടു​കാ​രാ​ണ് ക​ട്ട​പ്പ​ന​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ഇ​ടു​ക്കി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ​യും ഡി​വൈ.​എ​സ്.​പി​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​രം സി.​ഐ എ​ൻ. സു​രേ​ഷ്‌​കു​മാ​ർ, എ​സ്.​ഐ ജോ​സ​ഫ്, എ.​എ​സ്.​ഐ സ​ന്തോ​ഷ്, എ​സ്.​സി.​പി.​ഒ സു​മേ​ഷ്, സി.​പി.​ഒ​മാ​രാ​യ മ​നു, ഡെ​ന്നി, അ​ൽ​ബാ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

മൂ​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StabbingCrime NewsIdukki News
News Summary - Family issue- Relatives arrested in stabbing case
Next Story