Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചിയിൽ അമ്മയും മൂന്ന് പിഞ്ചുകുട്ടികളും മരിച്ചനിലയിൽ
text_fieldsbookmark_border
കൊച്ചി: വൈപ്പിൻ ഞാറാക്കലിൽ കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ. അമ്മയെയും മൂന്ന് കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എടവനക്കാട് കൂട്ടുങ്ങൽ ചിറയിലൽ സനലിന്റെ ഭാര്യ വിനീത (25) മക്കളായ വിനയ് (നാല് വയസ് ) ശ്രവൺ (രണ്ട് വയസ്) ശ്രേയ (നാല് മാസം) എന്നിവരാണ് മരിച്ചത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞുങ്ങൾക്ക് വിഷം നൽകിയ ശേഷം അമ്മ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലിസ് നിഗമനം. കുട്ടികൾ നിലത്തു മരിച്ചുകിടക്കുന്ന നിലയിലും അമ്മ തൂങ്ങിയ നിലയിലുമാണ്. കുടുംബ വഴക്കാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന. ഞാറക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Next Story

