കുടുംബ കോടതി ജഡ്ജി ബിജു മേനോൻ (53) അന്തരിച്ചു
text_fieldsകോഴിക്കോട് : തിരുവനന്തപുരം കുടുംബ കോടതി ജഡ്ജി ഇരിങ്ങാലക്കുട, ചെട്ടിപ്പറമ്പ് കാർത്തിക, തറയിൽ വീട്ടിൽ ബിജു മേനോൻ അന്തരിച്ചു.
2000-ൽ മുൻസിഫ് മജിസ്‌ട്രേറ്റായി ജുഡിഷ്യൽ സർവ്വീസിൽ പ്രവേശിച്ചത്. 2011 ൽ സബ് ജഡ്ജിയായി പ്രമോഷൻ കിട്ടിയ ശേഷം കോഴിക്കോട് സി.ജെ.എമ്മായി പ്രവർത്തിച്ചു .2016ൽ ജില്ലാ ജഡ്ജിയായി പ്രമോഷൻ ലഭിച്ചു. തിരുവനന്തപുരം, എറണാകുളം അഡീഷണൽ ജില്ലാ ജഡ്ജി തുടങ്ങി വിവിധ ജില്ലകളിൽ പ്രവർത്തിച്ചു. നിലവിൽ തിരുവനന്തപുരത്തെ കുടുംബ കോടതിയിൽ ജഡ്ജിയായി പ്രവർത്തിക്കുന്നു.
ഭാര്യ :ശ്രീമതി. സന്ധ്യ (ജില്ലാ പ്രോഗ്രാം ഓഫീസർ, എസ് എസ് കെ. ചാല, തിരുവനന്തപുരം)
മക്കൾ :ഹൃഷികേശ് (നാലാം വർഷ LL.B,)
നീരജ, (12-ാം ക്ലാസ് പൂർത്തിയാക്കി, ആര്യ സെൻട്രൽ സ്കൂൾ, പട്ടം) തിരുവനന്തപുരം. സംസ്ക്കാര ഇരിങ്ങാലക്കുട കുടുംബ വീട്ടിൽ തിങ്കളാഴ്ച രാവിലെ 11ന് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

