Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോയമ്പത്തൂരിൽ കാർ...

കോയമ്പത്തൂരിൽ കാർ അപകടം; ഒരു കുടുംബത്തിലെ ആറ്​ പേർ മരിച്ചു

text_fields
bookmark_border
car-accident-23
cancel

ചെന്നൈ: പൊള്ളാച്ചിക്ക്​ സമീപമുണ്ടായ കാറപകടത്തിൽ ഒരേ കുടുംബത്തിൽപെട്ട ആറുപേർ മരിച്ചു. കോയമ്പത്തൂർ മസക്കാള ിപാളയം പ്രകാശ് ​(45), ഭാര്യ ചിത്ര (40), മകൾ പൂജ (എട്ട്​), പ്രകാശി​​െൻറ മൂത്ത സഹോദരി എസ്​. സുമതി (50), സഹോദരൻ പന്നീർസെൽവത്തി​​െൻറ ഭാര്യ ലത (42), ലതയുടെ മകൾ ധാരണി(ഒമ്പത്​​​) എന്നിവരാണ്​ മരിച്ചത്​.

ബുധനാഴ്​ച പുലർച്ച രണ്ടു മണിയോടെയാണ്​ അപകടം. പഴനി ക്ഷേത്രദർശനം നടത്തി കാറിൽ വീട്ടിലേക്ക്​ മടങ്ങവെ ഉടുമൽപേട്ട-പൊള്ളാച്ചി റോഡിൽ കെടിമേട്​ എന്ന സ്​ഥലത്തുവെച്ച്​ നിയന്ത്രണംവിട്ട കാർ പറമ്പികുളം-ആളിയാർ പദ്ധതി കനാലിലേക്ക്​ മറിയുകയായിരുന്നു. കനാലിന്​ കുറ​ുകെയുണ്ടായിരുന്ന വീതി കുറഞ്ഞ പാലത്തി​​െൻറ സുരക്ഷ ഭിത്തിയിലിടിച്ചാണ്​ മറിഞ്ഞത്​.

കാർ പൂർണമായും വെള്ളത്തിന്നടിയിലായിരുന്നു. പ്രകാശാണ്​ കാർ ഒാടിച്ചിരുന്നത്​. പൊലീസും അഗ്​നിശമന വിഭാഗങ്ങളും ചേർന്ന്​ പൊതുജനങ്ങളുടെ സഹകരണത്തോടെയാണ്​ കാറിനകത്തുനിന്ന്​ മൃതദേഹങ്ങൾ പുറത്തെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentcoimbothoremalayalam news
News Summary - Family Of 6, Including 2 Minors, Dead-India news
Next Story