Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചുവപ്പിനെ പ്രണയിച്ച് കുടുംബങ്ങൾ

text_fields
bookmark_border
പാർട്ടിയും കുടുംബവും ഒന്നായ ഏഴ് ദമ്പതികൾ സമ്മേളനത്തിൽ
ചുവപ്പിനെ പ്രണയിച്ച് കുടുംബങ്ങൾ
cancel

കൊച്ചി: സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന ഏഴ്‌ ദമ്പതികൾക്ക് പാർട്ടിയും കുടുംബവുമെല്ലാം ഒന്നുതന്നെ. പോളിറ്റ്‌ ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ടും വൃന്ദ കാരാട്ടുംതന്നെ അതിൽ ഒന്നാം താരങ്ങൾ. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ, ഭാര്യ തൃശൂർ ജില്ല കമ്മിറ്റി അംഗം ആർ. ബിന്ദു, കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ, ഭാര്യ കണ്ണൂർ ജില്ല കമ്മിറ്റി അംഗം പി.കെ.

ശ്യാമള, കോഴിക്കോട്‌ ജില്ല സെക്രട്ടറി പി. മോഹനൻ, ഭാര്യ ജില്ല സെക്രട്ടേറിയറ്റ്‌ അംഗം കെ.കെ. ലതിക, സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ്‌ മാത്യു, ഭാര്യ കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ്‌ അംഗം എൻ. സുകന്യ, സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്‌. കുഞ്ഞമ്പു, ഭാര്യ കാസർകോട്‌ ജില്ല സെക്രട്ടേറിയറ്റ്‌ അംഗം എം. സുമതി എന്നിവർ സമ്മേളനത്തിലുണ്ട്‌. സംസ്ഥാന കമ്മിറ്റി അംഗം ജെ. മേഴ്‌സിക്കുട്ടിയമ്മ, ഭർത്താവ്‌ കൊല്ലം ജില്ല സെക്രട്ടേറിയറ്റ്‌ അംഗം ബി. തുളസീധരക്കുറുപ്പ്‌, കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ്‌, ഭർത്താവ്‌ ജില്ല സെക്രട്ടേറിയറ്റ്‌ അംഗം എക്‌സ്‌ ഏണസ്‌റ്റ്‌ എന്നിവർ കൊല്ലത്തുകാരായ ദമ്പതിമാരാണ്. വിവാഹം നിശ്ചയിച്ച തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എം.എൽ.എ കെ.എം. സച്ചിൻദേവും പ്രതിനിധികളാണ്‌.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Families in love with red
Next Story