Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യത്തെ ഏറ്റവും...

രാജ്യത്തെ ഏറ്റവും മികച്ച 50​ എം.എൽ.എമാരിൽ വിടി ബൽറാമും

text_fields
bookmark_border
രാജ്യത്തെ ഏറ്റവും മികച്ച 50​ എം.എൽ.എമാരിൽ വിടി ബൽറാമും
cancel

ന്യൂഡൽഹി: രാജ്യത്തെ മികച്ച 50 എം.എല്‍.എമാരുടെ ലിസ്റ്റിൽ ഇടംപിടിച്ച്​ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാമും. സമൂഹത്തിനു വേണ്ടി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവരെ പ്രോത്സാഹിപ്പിക്കാനായി ഫെയിം ഇന്ത്യ-ഏഷ്യാ പോസ്റ്റ് മാഗസിൻ നടത്തിയ സര്‍വെയിൽ ​തൃത്താലയിലെ എം.എല്‍എയായ ബൽറാം തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

വ്യത്യസ്ത വിഭാഗങ്ങളിലായി രാജ്യത്തെ 3958 എം.എല്‍.എമാരെയാണ് സര്‍വെക്കായി പരിഗണിച്ചത്. അവതരിപ്പിച്ച നിര്‍ദേശങ്ങള്‍, ബില്ലുകള്‍, സംവാദങ്ങളിലെ പങ്കാളിത്തം തുടങ്ങിയവയൊക്കെ വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ്​. ബാസിഗര്‍ വിഭാഗത്തിലാണ് വിടി ബൽറാമിനെ തെരഞ്ഞെടുത്തത്​.

അതേസമയം ജനപ്രീതി, പ്രവര്‍ത്തന ശൈലി, പ്രതിബദ്ധത, സ്വാധീനം, പൊതുഇടപെടല്‍, നിയമസഭയില്‍ നടത്തുന്ന ഇടപെടുലുകള്‍, സഭയിലെ സാന്നിധ്യം, എം.എല്‍.എ ഫണ്ട് ചെലവഴിക്കല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ സര്‍വേയിലേക്ക് എം.എല്‍.എമാരെ പരിഗണിക്കുന്നത്. നിയമസഭയിലെ വിവരങ്ങള്‍, മാധ്യമറിപ്പോര്‍ട്ടുകള്‍, സമൂഹമാധ്യമങ്ങളിലെ പ്രവര്‍ത്തനം എന്നിവയും ഈ സര്‍വേക്കായി പരിഗണിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും സര്‍വെയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vt balramVT Balram MLA
Next Story