രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വ്യാജ പ്രചാരണം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പൊലീസിൽ പരാതി നൽകി
text_fieldsകോട്ടയം: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വാർത്തകളിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പ്രതികരിച്ചു എന്ന രീതിയിൽ വ്യാജ പോസ്റ്റർ നിർമിക്കുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പരാതി. വ്യാജവാർത്ത പ്രചരിപ്പിച്ച പേജിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പോലീസിൽ പരാതി നൽകി.
മലങ്കരസഭാ വിശ്വാസികൾ നടത്തുന്ന ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ (OVS) എന്ന പേജിനോട് സാമ്യം തോന്നുന്ന ‘ORTHODOX VISHVAASA SAMRAKSHAKAN’ എന്ന പ്രൊഫൈലാണ് ഇതിനായി ഉപയോഗിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
മലങ്കരസഭ തർക്കത്തിൽ സുപ്രീംകോടതിയുടെ അന്തിമവിധി അംഗീകരിക്കാതെ മുന്നോട്ടുപോകുന്ന ആളുകളായിരിക്കാം ഇതേപോലെയുള്ള വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെന്ന് സഭ ആരോപിച്ചു. ഇത്തരം കൃമികീടങ്ങൾ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ മലിനമാക്കും. ജനങ്ങൾക്കിടയിൽ മതസ്പർധയും രാഷ്ട്രീയ വിരോധവും സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സമൂഹമാധ്യമങ്ങൾ വഴി ഇവർ നടത്തുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡിജിറ്റൽ തെളിവുകൾ സഹിതമാണ് സൈബർ സെല്ലിൽ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

