Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.എ.എസ്​ നേടാൻ തെറ്റായ...

ഐ.എ.എസ്​ നേടാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ്​; ആസിഫ്​ കെ. യൂസഫിനെതിരെ അന്വേഷണം

text_fields
bookmark_border
Asif K Yusuf
cancel

തിരുവനന്തപുരം: ഐ.എ.എസ്​ നേടാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ്​ ഹാജരാക്കിയ സംഭവത്തിൽ ത​ലശേരി സബ്​ കലക്​ടറായിരുന്ന ആസിഫ്​ കെ. യൂസഫിനെതിരെ അന്വേഷണം. അഡീഷനൽ ചീഫ്​ സെക്രട്ടറി ആശ തോമസി​െൻറ നേതൃത്വത്തിലാണ്​ അന്വേഷണം. എറണാകുളം ജില്ല കലക്​ടർ എസ്​. സുഹാസ്​ നേരത്തേ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

സംവരണ ആനുകൂല്യം വഴി​ ഐ.എ.എസ്​ ലഭിക്കാൻ ആസിഫ്​ കെ. യൂസഫ്​ വരുമാനം കുറച്ചുകാണിച്ചുള്ള സർട്ടിഫിക്കറ്റ്​ യു.പി.എസ്​.സിക്ക്​ നൽകിയെന്നാണ്​ പരാതി. ക്രീമി ലെയർ ഇതര വിഭാഗത്തി​െൻറ ആനുകൂല്യം ലഭിക്കാനാണ്​ തെറ്റായ റിപ്പോർട്ട്​ നൽകിയതെന്ന്​ എറണാകുളം ജില്ല കലക്​ടർ കണ്ടെത്തിയിരുന്നു.

കുടുംബം ആദായ നികുതി അടക്കുന്നത്​ മറച്ചുവെച്ച്​ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർഥിയെന്ന്​ തെളിയിക്കാൻ ക്രീമിലെയർ ഇതര വിഭാഗത്തിൽപ്പെടുന്ന സർട്ടിഫിക്കറ്റാണ്​ ആസിഫ്​ ഹാജരാക്കിയത്​. ഇത്​ അനുസരിച്ച്​ ആസിഫിന്​ കേരള കേഡറിൽ തന്നെ ഐ.എ.എസ്​ ലഭിച്ചു. 2015ൽ സിവിൽ സർവിസ്​ പരീക്ഷ എഴുതു​േമ്പാൾ കുടുംബത്തിന്​ 1.8 ലക്ഷം രൂപ വരുമാനം മാത്രമേയുള്ളുവെന്ന കണയന്നൂർ തഹസിൽദാറുടെ സർട്ടിഫിക്കാണ്​ നൽകിയിരുന്നത്​. പിന്നീട്​ ആസിഫി​െൻറ കുടുംബം ആദായ നികുതി അടക്കുന്നവരാണെന്നും പരീക്ഷ എഴുതു​േമ്പാൾ വരുമാനം 28 ലക്ഷമാണെന്നും ക​ണ്ടെത്തുകയായിരുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPSCIASAsif K YusufIncome Certificate
Next Story