Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസി യുവാവിനെതിരായ...

ആദിവാസി യുവാവിനെതിരായ കള്ളക്കേസ്: അറസ്റ്റിലാകാനുള്ളത് ഡി.എഫ്.ഒ മാത്രം

text_fields
bookmark_border
kerala police
cancel

ക​ട്ട​പ്പ​ന: ഉ​പ്പു​ത​റ ക​ണ്ണം​പ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഇ​നി അ​റ​സ്റ്റി​ലാ​കാ​നു​ള്ള​ത് ഡി.​എ​ഫ്.​ഒ മാ​ത്രം. ഇ​ടു​ക്കി മു​ൻ ഡി.​എ​ഫ്.​ഒ ബി. ​രാ​ഹു​ലാ​ണ് അ​റ​സ്റ്റി​ലാ​കാ​നു​ള്ള​ത്. നാ​ലു പ്ര​തി​ക​ൾ നേ​ര​ത്തേ കീ​ഴ​ട​ങ്ങി റി​മാ​ൻ​ഡി​ലാ​യി​രു​ന്നു.

2022 സെ​പ്റ്റം​ബ​ർ 20നാ​ണ് ഓ​ട്ടോ​യി​ൽ കാ​ട്ടി​റ​ച്ചി ക​ട​ത്തി​യെ​ന്ന്​ ആ​രോ​പി​ച്ച് ക​ണ്ണം​പ​ടി മു​ല്ല പു​ത്ത​ൻ​പു​ര​ക്ക​ൽ സ​രു​ൺ സ​ജി​യെ കി​ഴു​കാ​നം ഫോ​റ​സ്റ്റ​ർ അ​നി​ൽ കു​മാ​റും സം​ഘ​വും അ​റ​സ്റ്റ്​ ചെ​യ്ത​ത്.ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ സ​രു​ണും കു​ടും​ബാം​ഗ​ങ്ങ​ളും ആ​ദി​വാ​സി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യ​തോ​ടെ വ​നം വ​കു​പ്പ് സി.​സി.​എ​ഫ് അ​ന്വേ​ഷ​ണം ന​ട​ത്തി കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട്​ ന​ൽ​കി. തു​ട​ർ​ന്ന് ഇ​ടു​ക്കി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നും അ​സി. ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​റു​മാ​യ ബി. ​രാ​ഹു​ൽ ഉ​ൾ​പ്പെ​ടെ ഏ​ഴ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്തെ​ങ്കി​ലും ചി​ല​രെ തി​രി​ച്ചെ​ടു​ത്തി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് ക​ള്ള​ക്കേ​സെ​ടു​ത്ത ന​ട​പ​ടി​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​രു​ൺ സ​ജി ന​ൽ​കി​യ പ​രാ​തി​യി​ൽ പൊ​ലീ​സ് 13 വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി ചേ​ർ​ത്തി​രു​ന്നു. ഒ​ന്നും ര​ണ്ടും നാ​ലും പ്ര​തി​ക​ൾ നേ​ര​ത്തേ പൊ​ലീ​സി​നു കീ​ഴ​ട​ങ്ങി റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. എ​ട്ടു​പേ​ർ ജാ​മ്യം നേ​ടി.

മാ​സ​ങ്ങ​ളോ​ളം മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കാ​തി​രു​ന്ന ഡി.​എ​ഫ്.​ഒ​യെ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ന്ന് ആ​രോ​പ​ണ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം ജി​ല്ല കോ​ട​തി​യി​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളു​ക​യും കീ​ഴ​ട​ങ്ങാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മൂ​ന്നാം പ്ര​തി​യാ​യ വ​നം വ​കു​പ്പ് സീ​നി​യ​ർ ഡ്രൈ​വ​ർ ജി​മ്മി ജോ​സ​ഫാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ പൊ​ലീ​സി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DFOtribal youth False case
News Summary - False case against tribal youth: Only DFO left to be arrested
Next Story