തിരൂർ: നഗരത്തിലെ ആശുപത്രികൾ അടച്ചെന്നും ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നുമുള്ള വാർത്ത വ്യാജമാണെന്നും ഇത്തരം പ്രചാരണങ്ങൾ ഇവരെ ആശ്രയിക്കുന്ന രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരൂർ ശാഖാ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
തിരൂർ നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികൾ അടച്ചെന്നും മുതിർന്ന ഐ.എം.എ അംഗങ്ങൾക്ക് കോവിഡ് പോസിറ്റിവായി ചികിത്സയിലാണെന്നുമാണ് സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടക്കുന്നത്. ഇത്തരം കുപ്രചാരണങ്ങളിൽനിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് ഐ.എം.എ ഭാരവാഹികൾ അഭ്യർഥിച്ചു.