കൊല്ലം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കെ.എം.എം.എലിനെതിരെ ജനങ്ങളിൽ ഭീതി പരത്തുംവിധം നടത്തിയ പ്രചാരണം ഖേദകരമാണെന്ന് മാനേജിങ് ഡയറക്ടർ ചന്ദ്രബോസ്. കരാർ ജീവനക്കാരന് സ്വന്തം കുടുംബത്തിൽനിന്ന് കോവിഡ് വ്യാപനം ഉണ്ടായപ്പോൾ സർക്കാർ സംവിധാനങ്ങളോടുചേർന്നും സാമൂഹികപ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചും നിരവധി പ്രതിരോധ-ആശ്വാസ പദ്ധതികൾ കമ്പനി നടപ്പാക്കിയിരുന്നു. കേസ് റിപ്പോർട്ട് ചെയ്തപ്പോൾതന്നെ അദ്ദേഹം ജോലി ചെയ്തിരുന്ന സെക്ഷനിലെ മുഴുവൻ ജീവനക്കാരെയും പരിശോധിച്ച് നെഗറ്റിവാണെന്ന് ഉറപ്പുവരുത്തി. കെണ്ടയ്ൻമെൻറ് സോണിലെ പ്രവർത്തനത്തിന് കലക്ടറുടെ അനുമതിയും തേടിയിട്ടുണ്ട്.
കമ്പനിയിലെ എല്ലാ വിഭാഗങ്ങളിലും ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുകോടിയും പാരിപ്പള്ളി മെഡിക്കൽ കോളജിനുവേണ്ടി 50 ലക്ഷവും മറ്റുസഹായമായി 50ലക്ഷവും നൽകി.കോവിഡ് ബാധയുമായി ബന്ധപ്പെട്ട പ്രചാരണത്തിലൂടെ തോട്ടപ്പള്ളിയിൽനിന്നുള്ള ധാതുമണൽ നീക്കവും തടസ്സപ്പെട്ടു. സ്പിൽവേയുടെ വീതിയും ആഴവും വർധിപ്പിക്കുന്നതിന് സർക്കാർ കെ.എം.എം.എലിെന ചുമതലപ്പെടുത്തിയിരുന്നു. കമ്പനിയുടെ ചെലവിൽ ശേഖരിച്ച മണ്ണ് നീക്കുന്നത് കലക്ടറുടെ നിർേദശപ്രകാരം നിർത്തിെവക്കുകയായിരുന്നു. വൻതുക ചെലവിട്ട് ശേഖരിച്ച മണ്ണ് കാലാവസ്ഥവ്യതിയാനം മൂലം നഷ്ടപ്പെട്ടാൽ കെ.എം.എം.എലിനുണ്ടാവുന്നത് വൻ നഷ്ടമായിരിക്കുമെന്നും എം.ഡി പറഞ്ഞു.