അഞ്ച് വർഷത്തിനിടയിൽ കരിപ്പൂരിൽ ചരക്കുനീക്കം പകുതിയായി കുറഞ്ഞു
text_fieldsകൊണ്ടോട്ടി: അഞ്ച് വർഷത്തിനിടെ കരിപ്പൂർ വിമാനത്താവളം വഴിയുള്ള ചരക്കുനീക്കം പകുതിയായി കുറഞ്ഞു. 27,000 ടൺ വരെ സാധനങ്ങൾ കയറ്റി അയച്ചിരുന്ന കരിപ്പൂരിൽ ഇപ്പോൾ അതിെൻറ പകുതി മാത്രമാണ് ചരക്കുനീക്കം നടക്കുന്നത്. ഇൗെയാരു കാലയളവിനുള്ളിൽ 50.78 ശതമാനം ഇടിവാണ് കാർഗോയിൽ വന്നിരിക്കുന്നത്. വലിയ വിമാനങ്ങളുടെ സർവിസ് പിൻവലിച്ചതിനെ തുടർന്ന് ഒറ്റയടിക്ക് 41 ശതമാനം കുറവാണ് ചരക്കുനീക്കത്തിൽ വന്നിരുന്നത്.
വലിയ വിമാനങ്ങളിലായിരുന്നു കരിപ്പൂരിൽനിന്ന് കൂടുതലും ചരക്ക് കയറ്റി അയച്ചിരുന്നത്. ദുബൈയിലേക്ക് എമിറേറ്റ്സിലും ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ, സൗദി എയർലൈൻസ് എന്നീ വിമാനങ്ങളിലുമായിരുന്നു കാർഗോ നീക്കം നടന്നിരുന്നത്. ഇൗ സർവിസുകൾ നിർത്തിയതോടെയാണ് കാർഗോ നടത്തിപ്പ് പ്രതിസന്ധിയിലായത്. 2012-13ൽ 27,612 ടൺ കാർഗോയാണ് കരിപ്പൂരിൽ കൈകാര്യം ചെയ്തിരുന്നത്. തൊട്ടടുത്ത വർഷം 22,869 ടൺ ആയി കുറവുവന്നു. എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ ശരാശരി 22,000 ടൺ കാർഗോ കരിപ്പൂരിൽ കൈകാര്യം ചെയ്തിരുന്നു. അവസാനത്തെ സാമ്പത്തിക വർഷത്തിൽ 14,023 ടൺ ചരക്കുനീക്കം മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്.
ചെറിയ വിമാനങ്ങളിൽ ഭാരനിയന്ത്രണം ഏർപ്പെടുത്തുക കൂടി ചെയ്തതോടെയാണ് കാർഗോ കുത്തനെ കുറഞ്ഞത്. ഇതോടെ കയറ്റുമതിക്കാരിൽ പലരും നെടുമ്പാേശ്ശരിയെ ആശ്രയിക്കുകയായിരുന്നു. നെടുമ്പാശ്ശേരിയിൽ കഴിഞ്ഞ വർഷം 12 ശതമാനം വർധനയാണ് കാർഗോയിലുണ്ടായിരുന്നത്. പഴങ്ങളും പച്ചക്കറികളുമാണ് കരിപ്പൂരിൽനിന്ന് പ്രധാനമായും കയറ്റി അയച്ചിരുന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രീസ് എൻറർപ്രൈസസിനാണ് (കെ.എസ്.ഇ.െഎ) കാർഗോയുടെ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
