Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ പേരിൽ...

മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സ്​ആപ്: ഉത്തരേന്ത്യൻ സംഘമെന്ന്‌ നിഗമനം

text_fields
bookmark_border
മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സ്​ആപ്: ഉത്തരേന്ത്യൻ സംഘമെന്ന്‌ നിഗമനം
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ വ്യാ​ജ വാ​ട്സ്​​ആ​പ് പ്രൊ​ഫൈ​ൽ നി​ർ​മി​ച്ച്‌ പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​ത്‌ ഉ​ത്ത​രേ​ന്ത്യ​ൻ സം​ഘ​മെ​ന്ന്‌ പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ണ​മാ​വ​ശ്യ​പ്പെ​ട്ട​വ​ർ​ക്ക്‌ കൈ​മാ​റി​യ അ​ക്കൗ​ണ്ട്‌ ന​മ്പ​റു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്‌ വി​വ​രം ല​ഭി​ച്ച​ത്.

ഫോ​ണി​ന്‍റെ ഐ.​പി മേ​ൽ​വി​ലാ​സം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ പൊ​ലീ​സ്‌ വാ​ട്സ്​​ആ​പ് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചു. ഉ​ട​ൻ ഇ​തു​ ല​ഭ്യ​മാ​കു​മെ​ന്നാ​ണ്‌ പ്ര​തീ​ക്ഷ.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്‌ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ വ്യാ​ജ വാ​ട്‌​സ്​​ആ​പ്​ പ്രൊ​ഫൈ​ലു​ണ്ടാ​ക്കി പ​ല​രോ​ടും പ​ണ​മാ​ശ്യ​പ്പെ​ടു​ന്ന​ത്‌ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്‌. ത​മി​ഴ്‌​നാ​ട്‌ സ്വ​ദേ​ശി​യു​ടെ ​ഫോ​ൺ​ന​മ്പ​ർ ഹാ​ക്ക്‌ ചെ​യ്‌​താ​യി​രു​ന്നു ത​ട്ടി​പ്പ്‌. സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ്, ഡി.​ജി.​പി അ​നി​ൽ കാ​ന്ത്​ എ​ന്നി​വ​രു​ടെ പേ​രി​ലും ദി​വ​സ​ങ്ങ​ൾ​ക്കു​ മു​മ്പ്​ ഇ​ത്ത​രം ത​ട്ടി​പ്പ്​ ന​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsAppPinarayi Vijayan
News Summary - Fake WhatsApp in the name of CM
Next Story