Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളവോട്ട്​: മുസ്​ലിം...

കള്ളവോട്ട്​: മുസ്​ലിം ലീഗിനെതിരെയുള്ള ആരോപണം അന്വേഷിക്കണം -മുല്ലപ്പള്ളി

text_fields
bookmark_border
mullappally-ramachandran
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ ഏത്​ വിധത്തിലുള്ള കൃത്രിമവും​ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന നടപടിയായി മാത്രമേ നോക്കിക്കാണാൻ സാധിക്കുകയുള്ളൂവെന്ന്​ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുസ്​ലിം ലീഗിനെതിരെയുള്ള കള്ളവോട്ട്​ ആരോപണത്തിൽ അന്വേഷണം നടത്തേണ്ടതുണ്ട്​. ഇക്കാര്യത്തിൽ ഏത്​ അന്വേഷണവും നേരിടാൻ തയാറാണെന്ന നിലപാട് മുസ്​ലിം ലീഗ് ​നേതൃത്വം ​വ്യക്തമാക്കിയതാണ്​. തെരഞ്ഞെടുപ്പ്​ കമീഷനാണ്​ ഇക്കാര്യത്തെ കുറിച്ച്​ അന്വേഷിക്കേണ്ടത്​. മുസ്​ലിം ലീഗ്​ കള്ളവോട്ട്​ രാഷ്​ട്രീയവുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ച ചരിത്രം തനിക്കറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച സന്ദർഭങ്ങളി​െലല്ലാം സ്​ത്രീകളടക്കമുള്ള മുസ്​ലിം ലീഗ്​ അണികൾ കൂട്ടമായി വന്ന്​ വോട്ട്​ ചെയ്യുന്ന കാഴ്​ച കാണാൻ സാധിച്ചിട്ടുണ്ട്​. അവർ അത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിട്ടുള്ള ഒരു സംഭവവും തനിക്ക്​ ചൂണ്ടിക്കാണിക്കാനില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ആരോപണത്തിൽ അന്വേഷണം നടത്തി, കുറ്റവാളികൾ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ നിയമത്തിന്​ മുന്നിൽ കൊണ്ടു വരുന്നതിൽ ഒരിക്കലും താൻ എതിരല്ല. രാഷ്​ട്രീയ രംഗത്തെ ജീർണത അവസാനിപ്പിക്കുന്നതിനാണിത്​ പറയുന്നത്​. അക്രമ രാഷ്​ട്രീയത്തിന്​ അറുതി വരുത്താനുള്ള ധാർമിക സമരവുമായാണ്​ ഞങ്ങൾ മുന്നോട്ട്​ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ്​ ഫലപ്രഖ്യാപനത്തിന്​ ശേഷം കെ.പി.സി.സി പുനഃസംഘടന ഉണ്ടാകും. ഹൈകമാൻഡ്​ നിർദേശമനുസരിച്ചാണ്​ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്​. ജംബോ കമ്മിറ്റികൾ ഇനി വേണ്ട എന്നാണ്​ തീരുമാനം. പ്രവർത്തന മികവും പാർട്ടിയോടുള്ള ആത്മാർത്ഥതയും തെരഞ്ഞെടുപ്പ്​ കാലത്തെ പ്രവർത്തനങ്ങളും പരിഗണിച്ചായിരിക്കും പുതിയ ഭാരവാഹികളെ നിശ്ചയിക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekpcckerala newsmalayalam newsfake votting
News Summary - fake votting; allegation against Muslim league should be enquire -kerala news
Next Story