You are here

സി.പി.എമ്മി​േൻറത് വിശ്വാസത്തിനെതിരായ കടന്നുകയറ്റമെന്ന് കുഞ്ഞാലിക്കുട്ടി

16:16 PM
19/05/2019
kunjalikutty

മലപ്പുറം: കള്ളവോട്ട് വിഷയത്തിലേക്ക് പർദയെ വലിച്ചിഴച്ച് വിവാദമുണ്ടാക്കിയ സി.പി.എം നടപടി മതവിശ്വാസത്തിനെതിരായ കടന്നുകയറ്റമാണെന്ന് മുസ്​ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കണ്ണൂരിൽ കള്ളവോട്ടിന് നേതൃത്വം കൊടുക്കുന്നത് ആരെന്ന് കേരളത്തിനറിയാമെന്നും സ്ത്രീകൾ പർദയിട്ട് വരുന്നത് അതിനല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

അന്തർദേശീയമായി ആദരിക്കപ്പെടുന്ന വസ്ത്രം ധരിക്കുന്നവരെ കുറ്റപ്പെടുത്തുന്നത് ഖേദകരവും മോശവുമാണ്. കള്ളവോട്ട് ചെയ്തവരാരും പർദയിട്ട് വന്നവരല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ഭയാശങ്കയുണ്ടാക്കി മുസ്​ലിം സ്ത്രീകളെ വോട്ടെടുപ്പ് പ്രക്രി‍യയിൽനിന്ന് മാറ്റിനിർത്താനുള്ള നീക്കമാണ് സി.പി.എമ്മി​േൻറതെന്ന്​ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. കള്ളവോട്ട് ചെയ്തവരുടെ മുഖം എല്ലാവരും കണ്ടതാണെന്നും ഇതും പർദയും തമ്മിൽ എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.

Loading...
COMMENTS