Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളവോട്ട്​ ആരോപണം;...

കള്ളവോട്ട്​ ആരോപണം; എം.വി. ജയരാജന്​ വക്കീൽ നോട്ടിസ്​

text_fields
bookmark_border
കള്ളവോട്ട്​ ആരോപണം; എം.വി. ജയരാജന്​ വക്കീൽ നോട്ടിസ്​
cancel

കണ്ണൂർ: കള്ളവോട്ട്​ ചെയ്തെന്ന്​ വ്യാജ ആരോപണമുന്നയിച്ചതിന്​ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനെതിരെ ലീഗ്​ നേതാവ്​ വക്കീൽ നോട്ടിസ്​ അയച്ചു​. മുസ്​ലിംലീഗ്​ സംസ്​ഥാന വൈസ്​ പ്രസിഡൻറും തളിപ്പറമ്പ്​ മുനിസിപ്പൽ വിദ്യാഭ്യാസ സ്​ഥിരംസമിതി അധ്യക്ഷനുമായ പി.കെ. സുബൈറാണ്​ അഡ്വ. കെ.പി. മുജീബ്​ റഹ്മാൻ മുഖേന നോട്ടിസ്​ അയച്ചത്​.

തളിപ്പറമ്പിലെ അക്കിപ്പറമ്പ്​ സ്​കൂളിൽ കള്ളവോട്ട്​ ചെയ്യുന്നതിന്​ പി.കെ. സുബൈർ നേതൃത്വം നൽകിയെന്ന്​ ഏപ്രിൽ 30ന്​ എം.വി. ജയരാജൻ മാധ്യമങ്ങൾക്ക്​ മുമ്പാകെ പറഞ്ഞത്​ സമൂഹത്തിൽ ത​​െൻറ കക്ഷിക്ക്​ അവമതിപ്പ​ുണ്ടാക്കിയെന്ന്​ നോട്ടിസിൽ പറയുന്നു. നോട്ടിസ്​ ലഭിച്ച്​ അഞ്ചുദിവസത്തിനുള്ളിൽ ദൃശ്യ, ശ്രാവ്യ, സാമൂഹിക മാധ്യമങ്ങളിലൂടെ ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ വ്യക്തമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmv jayarajanfake vote
News Summary - Fake Vote - MV Jayarajan- Kerala news
Next Story