Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ വീണ്ടും: 10​...

കണ്ണൂരിൽ വീണ്ടും: 10​ പേർ ചെയ്​തത്​ 13 കള്ളവോട്ട്​

text_fields
bookmark_border
vote
cancel

തിരുവനന്തപുരം: കണ്ണൂർ ലോക്​സഭ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധർമടത്തും കള്ള​േവാട്ട്​ നടന്നതായി സ്ഥിരീകരി ച്ച്​​ മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസർ ടിക്കാറാം മീണ. പാമ്പുരുത്തി മാപ്പിള എ.യു.പി സകൂളി​െല 166ാം നമ്പർ ബൂത്തിൽ ഒമ്പത ്​ പേർ പന്ത്രണ്ട്​ കള്ളവോട്ടും ധർമടം പുന്നരിക്ക യു.പി.എസിലെ 52ാം നമ്പർ ബൂത്തിൽ ഒരാളുമടക്കം 10​ പേർ 13 ​കള്ളവോട്ട ്​ ചെയ്​തെന്നാണ്​ കണ്ടെത്തിയത്​. കുറ്റക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം സെക്​ഷൻ 171 സി, ഡി, എഫ് പ്രകാരം ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ചതായി ടിക്കാറാം മീണ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

പാമ്പുരുത്തിയിൽ കള്ളവോട്ടിന െതിരെ ഏജൻറുമാർ ശബ്​ദിച്ചെങ്കിലും കുറ്റക്കാരെ ഒഴിവാക്കാൻ പോളിങ്​ ഉദ്യോഗസ്ഥർ തയാറായില്ല. പ്രിസൈഡിങ്​ ഓഫിസർ, പോളിങ്​ ഓഫിസർ, മൈക്രോ ഒബ്‌സർവർ എന്നിവരുടെ ഭാഗത്ത് ഇക്കാര്യത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായാണ് കലക്ടർ നൽകിയ റിപ്പോർട്ട്​. ജനപ്രാതിനിധ്യനിയമം സെക്​ഷൻ 134 അനുസരിച്ച് ഇവർക്കെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥർക്കെതിരെ അവരുടെ വകുപ്പുകൾ​ അച്ചടക്കനടപടിയെടുക്കാനും ശിപാർശ ചെയ്യും. ഇതോടെ ഇതുവരെ കണ്ണൂർ, കാസർകോട്​​ ജില്ലകളിലായി 20 കള്ളവോട്ടുകൾ നടന്നതായാണ്​ സ്ഥിരീകരണം. 17 പേരാണ്​ കള്ളവോട്ട്​ ചെയ്​തത്​.

പാമ്പുരുത്തിയിലെ ആ ഒമ്പത്​ പേർ
അബ്​ദുൽ സലാം, മർഷദ്, കെ.പി. ഉനിയാസ് എന്നിവർ രണ്ടുതവണയും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്‌ലം, അബ്​ദുൽ സലാം, കെ.പി. സാദിഖ്, ഷമൽ, മുബഷിർ എന്നിവർ ഓരോ തവണയും പാമ്പുരുത്തിയിൽ കള്ളവോട്ട്​ ചെയ്​തെന്നാണ് ജില്ല കലക്ടർ സ്ഥിരീകരിച്ചത്. ഇടതുസ്ഥാനാർഥി പി.കെ. ശ്രീമതിയുടെയും സ്വതന്ത്രസ്ഥാനാർഥി കെ. സുധാകര​​െൻറയും പോളിങ്​ ഏജൻറുമാരാണ് ചീഫ് ഇലക്ടറൽ ഓഫിസർക്കും റിട്ടേണിങ്​ ഓഫിസർക്കും പരാതി നൽകിയത്. ഗൾഫിലുള്ള ചിലരുടെ പേരിൽ കള്ളവോട്ട് നട​െന്നന്നായിരുന്നു പരാതി. തുടർന്ന് ജില്ല കലക്ടർ അന്വേഷണം നടത്തി മുഖ്യതെരഞ്ഞെടുപ്പ്​ ഓഫിസർക്ക് വിശദമായ റിപ്പോർട്ട് നൽകി. പോളിങ്​ സ്‌റ്റേഷനിലെ വിഡിയോ പരിശോധിച്ചാണ് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്. ഇവരെ വിളിച്ചുവരുത്തി തെളിവെടുത്തിരുന്നു. ഈ പോളിങ്​ സ്‌റ്റേഷനിലെ 1249 വോട്ടുകളിൽ 1036 എണ്ണം പോൾ ചെയ്തിട്ടുണ്ട്​.

ധർമടത്ത്​​ നടന്നത്​
ധർമടത്ത് ബൂത്ത് നമ്പർ 52ൽ സയൂജ് എന്നയാളാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകര​​െൻറ പോളിങ്​ ഏജൻറ്​ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ല കലക്ടർ പരിശോധന നടത്തിയത്. വിഡിയോ പരിശോധനയിൽ ബൂത്ത് നമ്പർ 47 ലെ വോട്ടർ ആയ സയൂജ് 52 ൽ വോട്ട് ചെയ്തതായി കണ്ടെത്തി. ഇയാൾ 47 ലും വോട്ട് ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിന് സയൂജിനെ സഹായിച്ചതായി കരുതുന്ന കെ.പി. മുഹമ്മദ് ഷാഫിയുടെ പങ്ക് അന്വേഷിക്കാൻ ​െപാലീസിനോട് ആവശ്യപ്പെടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ്​ ഒാഫിസർ അറിയിച്ചു. ഇൗ ബൂത്തിലെ ഉദ്യോഗസ്ഥർ, പോളിങ്​ ഏജൻറുമാർ എന്നിവരുടെ പങ്കും അന്വേഷിക്കും.


മാപ്പ്​ ചോദിച്ചു, പക്ഷേ മാപ്പർഹിക്കാത്ത കുറ്റം
പാമ്പുരുത്തിയിൽ കള്ളവോട്ട്​ ചെയ്​തെന്ന്​ കണ്ടെത്തിയ 10​​ പേരെ മൊഴിയടുക്കാൻ വിളിച്ചുവരുത്തിയിരുന്നു. ഇതിൽ ആറ്​ പേർ കുറ്റം സമ്മതിച്ചു. അതേസമയം തെറ്റുപറ്റി, മാപ്പാക്കണമെന്നായിരു​ന്നു ഇവരുടെ അപേക്ഷ. പക്ഷേ, മാപ്പർഹിക്കുന്ന കുറ്റമല്ല ഇവർ ചെയ്തതെന്ന്​ ടിക്കാറാം മീണ പറഞ്ഞു. തെരഞ്ഞെടുപ്പ്​ പ്രക്രിയ ശുദ്ധീകരിക്കുന്ന പ്രവർത്തനമാണ്​ നടക്കുന്നത്​. അർബുദം പോലെയാണ്​ കള്ളവോട്ട്​. സംസ്ഥാനശരീരത്തിൽ ഒന്നോ രണ്ടോ ഭാഗത്ത്​ മാത്രമാണ്​ ഇത്​ പിടിപെട്ടിട്ടുള്ളത്​. മറ്റിടങ്ങളിലേക്ക്​ വ്യാപിക്കാതിരിക്കാൻ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ്​ നടപടി മന്ദഗതിയിലായാല്‍ നിശ്ശബ്​ദമായിരിക്കില്ല. കള്ളവോട്ട്​ നടത്തിയെന്ന്​ കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. പൊലീസ്​ നടപടി മന്ദഗതിയിലായാല്‍ നിശ്ശബ്​ദമായിരിക്കില്ല. കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ അന്വേഷണം നിരീക്ഷിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsfake voteKannur Dharmadam
News Summary - Fake Vote in Kannur Dharmadam -Kerala News
Next Story