Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളവോട്ട്​:...

കള്ളവോട്ട്​: പത്തുപേർക്കെതിരെ കേസെടുത്തു

text_fields
bookmark_border
vote-54
cancel

കണ്ണൂർ: കള്ളവോട്ട്​ ചെയ്​തെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ കണ്ണൂർ ജില്ലയിൽ ഒമ്പത ്​ മുസ്​ലിംലീഗ്​ പ്രവർത്തക​ർക്കെതിരെയും ഒരു സി.പി.എം പ്രവർത്തകനുമെതി​െരയും പൊലീസ്​​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു​.

കണ്ണൂർ ലോക്​സഭ മണ്ഡലത്തിൽ ഉൾപ്പെട്ട തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എ.യു.പി സ്​കൂളിലെ 166ാം നമ്പർ ബൂത്തിൽ കള്ളവോട്ട്​ ചെയ്​തതിന്​ അബ്​ദുൽ സലാം, മർഷാദ്, മുഹമ്മദ്​ അസ്​ലം, ​െക.പി. ഉനൈ സ്, അബ്​ദുൽ സലാം, കെ. മുഹമ്മദ്​ അനസ്, കെ.പി. സാദിഖ്​, ഷമാൽ, മുബഷിർ എന്നിവർക്കെതിരെ മയ്യിൽ പൊലീസാണ്​ കേസെടുത്തത്​. ഇന്ത്യൻ ശിക്ഷാനിയമം 171 സി, ഡി, എഫ്​ വകുപ്പുകൾ പ്രകാരമാണ്​ കേസ്​.

ധർമടം മണ്ഡലത്തിലെ കുന്നിരിക്ക സ്​കൂളിലെ 52 നമ്പർ ബൂത്തിൽ കള്ളവോട്ട്​ ചെയ്​ത സി.പി.എം പ്രവർത്തകൻ എ.കെ. സായൂജിനെതിരെ കൂത്തുപറമ്പ്​ പൊലീസും കേസെടുത്തു. ആൾമാറാട്ടം നടത്തി കള്ളവോട്ട്​ ചെയ്​തുവെന്നാണ്​ സായൂജിനെതിരെ ചുമത്തിയ കുറ്റം. ഇതോ​െട ലോക്​സഭ തെരഞ്ഞെടുപ്പിനുശേഷം കള്ളവോട്ട്​ സംഭവത്തിൽ ജില്ലയിൽ നാല്​ പൊലീസ്​ സ്​റ്റേഷനുകളിലായി 16 പേർക്കെതിരെ കേസെടുത്തു.ആരെയും ഇതുവരെ അറസ്​റ്റ്​ ചെയ്​തിട്ടില്ല.

സ്വതന്ത്ര സ്ഥാനാർഥി കെ. സുധാകര​​െൻറ ബൂത്ത് ഏജൻറ് സി.കെ. മുഹമ്മദ് കുഞ്ഞി, എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്രീമതിയുടെ ബൂത്ത് ഏജൻറ്​ വി.കെ. ഷഫീർ എന്നിവരുടെ പരാതിയെ തുടർന്നാണ്​ പാമ്പുരുത്തിയിലെ ലീഗ്​ പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകു​ന്നത്​. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച്​ കള്ളവോട്ട്​ ബോധ്യപ്പെട്ട ജില്ല കലക്​ടർ മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫിസർക്ക്​ റിപ്പോർട്ട്​ നൽകുകയായിരുന്നു. കോൺഗ്രസ്​ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയെ തുടർന്നാണ്​ സി.പി.എം പ്രവർത്തകൻ സായൂജിനെതിരെ നടപടിയുണ്ടായത്​.

അതിനിടെ, കള്ളവോട്ടുമായി ബന്ധപ്പെട്ട്​ കൂടുതൽ പേർക്ക്​ ഹാജരാകാൻ ആവശ്യപ്പെട്ട്​ ജില്ല കലക്​ടർ നോട്ടിസ്​ നൽകി. 199 കള്ള​േവാട്ടുകൾ നടന്നെന്നു കാണിച്ച്​ കോൺഗ്രസ്​ നൽകിയ പരാതിയു​ടെ അടിസ്​ഥാനത്തിലാണ്​ നോട്ടിസുകൾ നൽകിയത്​. കള്ളവോട്ട്​ ചെയ്​തവർക്കും കള്ളവോട്ട്​ ചെയ്യപ്പെട്ട ക്രമനമ്പറിലുള്ള വോട്ടർമാർക്കുമാണ്​ നോട്ടിസ്​ നൽകിയത്​. ഇവരിൽനിന്ന്​ മൊഴിയെടുക്കുകയും തുടർന്ന്​ വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്​തതിനുശേഷം മുഖ്യ തെരഞ്ഞെടുപ്പ്​ ഒാഫിസർക്ക്​ കലക്​ടർ റിപ്പോർട്ട്​ നൽകും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsfake voteLok Sabha Electon 2019
News Summary - Fake Vote: Case Against 10 Persons - Kerala News
Next Story