Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജ വിസയുമായി കാനഡക്ക് കടക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ
text_fieldsbookmark_border
നെടുമ്പാശ്ശേരി: വ്യാജ വിസയിൽ കാനഡക്ക് കടക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം പിടികൂടി. മൂവാറ്റുപുഴ സ്വദേശികളായ അസിയൻ ബാബു (24), ഷിനാസ് (35) എന്നിവരാണ് പിടിയിലായത്.
ക്വാലാലംപൂരിലേക്ക് പോകാനുള്ള വിസയും ടിക്കറ്റുമാണ് ഇവർ എമിഗ്രേഷനിൽ കാണിച്ചത്. എന്നാൽ, പാസ്പോർട്ട് വിശദമായി പരിശോധിച്ചപ്പോൾ അതിൽ കാനഡക്കുള്ള വിസയും പതിച്ചിട്ടുണ്ടായിരുന്നു. ഒരുമാസം ക്വാലാംലംപൂർ ചുറ്റിക്കറങ്ങിയശേഷം കാനഡയിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇവർ പറഞ്ഞു.
എന്നാൽ, ഇരുവരും പരസ്പരവിരുദ്ധമായി സംസാരിച്ചതിനെത്തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് കാനഡ വിസ വ്യാജമാണെന്ന് കണ്ടെത്തിയത്. കൂടുതൽ ചോദ്യം ചെയ്യലിന് ഇരുവെരയും ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story