Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ വിഡിയോ: പിടിയിലായയാൾ ലീഗ് പ്രവർത്തകനല്ലെന്ന് മുസ്‍ലിം ലീഗ്

text_fields
bookmark_border
വ്യാജ വിഡിയോ: പിടിയിലായയാൾ ലീഗ് പ്രവർത്തകനല്ലെന്ന് മുസ്‍ലിം ലീഗ്
cancel
Listen to this Article

കോട്ടക്കൽ: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ് ലോഡ് ചെയ്തയാൾ ലീഗ് പ്രവർത്തകനല്ലെന്ന് മുസ്‍ലിം ലീഗ് കോട്ടക്കൽ മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. അറസ്റ്റിലായ അബ്ദുൽ ലത്തീഫിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെ കോയമ്പത്തൂരിൽ നിന്നാണ് അബ്ദുൽ ലത്തീഫിനെ തൃക്കാക്കര പൊലീസ് പിടികൂടിയത്. ഇയാൾ മുസ്‍ലിം ലീഗ് അനുഭാവിയാണെന്ന് പൊലീസ് അറിയിച്ചിരുന്നു. ലത്തീഫിന്റെ ഫോണിൽനിന്ന് വിഡിയോ ഡിലീറ്റ് ​ചെയ്തിട്ടുണ്ടെന്ന് ​പൊലീസ് പറഞ്ഞു. വിഡിയോ പ്രചരിപ്പിച്ച നാലുപേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fake video: Muslim League says arrested person is not a League activist
Next Story