കോഴിക്കോട്: തന്നെ ഉന്‍മൂലനം ചെയ്യാനുള്ള മുസ്ലിം ലീഗിന്‍റെ ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണ് വ്യാജ സി.ഡിയെന്ന ് കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ്. മീഡിയവൺ ചാനലിനോടാണ് റസാഖ് ഇക്കാര്യം പറഞ്ഞത്. അയോഗ്യനാക്കിയ ഹൈകോടതി വിധി അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ അപകീർത്തികരമായ സി.ഡി നിർമ്മിച്ചിട്ടില്ല. വ്യക്തഹത്യ നടത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളൊന്നും അന്ന് ചെയ്തിട്ടില്ല. തന്‍റെ ഭാഗം ശരിയായത് കൊണ്ടാണ് എതിർസ്ഥാനാർഥിയെ കോടതി വിജയിയായി പ്രഖ്യാപിക്കാതിരുന്നതെന്നും റസാഖ് പറഞ്ഞു.