Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅബ്ദുൽ ലത്തീഫ് സജീവ...

അബ്ദുൽ ലത്തീഫ് സജീവ ലീഗ് പ്രവർത്തകൻ; നേരിട്ടറിയാമെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി

text_fields
bookmark_border
അബ്ദുൽ ലത്തീഫ് സജീവ ലീഗ് പ്രവർത്തകൻ; നേരിട്ടറിയാമെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി
cancel
Listen to this Article

മലപ്പുറം: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പേരിൽ വ്യാജ അശ്ലീല വിഡിയോ അപ് ലോഡ് ചെയ്തതിന് അറസ്റ്റിലായ അബ്ദുൽ ലത്തീഫ് സജീവ ലീഗ് പ്രവർത്തകനാണെന്നും ഇയാളെ നേരിട്ട് അറിയാമെന്നും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്.

ഇയാൾ നേരത്തെ കോൺഗ്രസുകാരനായിരുന്നു ഇപ്പോൾ സജീവ ലീഗ് പ്രവർത്തകനാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. തനിക്ക് ഇയാളെ നേരിട്ടറിയാമെന്നും മോഹൻദാസ് പറഞ്ഞു.

യു.ഡി.എഫിന്റെ സൈബർ പോരാളിയാണ്. ഇയാളുടെ പൂർവ ചരിത്രം വ്യക്തിഹത്യകൾ നിറഞ്ഞത്. നീലച്ചിത്രം നിർമിച്ചതിന് കേസുണ്ട്. ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും മോഹൻദാസ് വ്യക്തമാക്കി.

അതേസമയം, അറസ്റ്റിലായ വ്യക്തി ലീഗ് പ്രവർത്തകൻ അല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. ഇത് വളരെ ആസൂത്രിതമായി നടത്തിയ നാടകമാണ്. മലപ്പുറത്തുകാരനായത് കൊണ്ടും പേര് ലത്തീഫ് ആയതുകൊണ്ടും ലീഗാണെന്ന് ഉറപ്പിച്ചു പറയുകയാണ്.

എന്നാൽ പറയുന്നവരുടെയടുത്ത് അത് തെളിയിക്കാനുള്ള എന്തെങ്കിലും വേണ്ടേ? തൃക്കാക്കരയിൽ പരാജയഭീതയിലായ മാർക്സിസ്റ്റ് പാർട്ടി എല്ലാ നാണംകെട്ട കളികളും കളിക്കുകയാണ്. അതിൽ അവസാനത്തെ കളിയാണിത്. ഇത് മരണക്കളിയാണെന്നും പി.എം.എ. സലാം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake videoMuslim Leagueabdul lathifCPM thrikkakkara by election
News Summary - Fake video case: Abdul Latif active league activist; CPM Malappuram district secretary says he knows directly
Next Story