Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലമ്പൂർ- ഷൊർണൂർ...

നിലമ്പൂർ- ഷൊർണൂർ പാസഞ്ചറിൽ വ്യാജ ടി.ടി.ഇ പിടിയിൽ

text_fields
bookmark_border
നിലമ്പൂർ- ഷൊർണൂർ പാസഞ്ചറിൽ വ്യാജ ടി.ടി.ഇ പിടിയിൽ
cancel

അ​ങ്ങാ​ടി​പ്പു​റം: ഷൊ​ർ​ണൂ​ർ-​നി​ല​മ്പൂ​ർ ട്രെ​യി​നു​ക​ളി​ൽ ടി​ക്ക​റ്റ് പ​രി​ശോ​ധി​ച്ചി​രു​ന്ന വ്യാ​ജ ടി.​ടി.​ഇ റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സി​ന്റെ (ആ​ർ.​പി.​എ​ഫ്) പി​ടി​യി​ലാ​യി. മ​ങ്ക​ട വേ​രു​മ്പു​ലാ​ക്ക​ൽ പാ​റ​ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സു​ൽ​ഫി​ക്ക​റാ​ണ് (28) പി​ടി​യി​ലാ​യ​ത്. റെ​യി​ൽ​വേ​യു​ടെ വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കാ​ണി​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ൾ യാ​ത്ര​ക്കാ​രു​ടെ ടി​ക്ക​റ്റ് പ​രി​ശോ​ധി​ച്ചി​രു​ന്ന​താ​യി നി​ല​മ്പൂ​ർ ആ​ർ.​പി.​എ​ഫ് അ​സി​സ്റ്റ​ന്റ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​ര​വി​ന്ദാ​ക്ഷ​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചെ​റു​ക​ര​ക്കും അ​ങ്ങാ​ടി​പ്പു​റ​ത്തി​നു​മി​ട​യി​ൽ അ​ര​വി​ന്ദാ​ക്ഷ​നും ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ മു​ജീ​ബ് റ​ഹ്മാ​നും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ ആ​ർ.​പി.​എ​ഫ് അ​സി​സ്റ്റ​ന്റ് ക​മീ​ഷ​ണ​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഷൊ​ർ​ണൂ​ർ ആ​ർ.​പി.​എ​ഫ് പോ​സ്റ്റ് ക​മാ​ൻ​ഡ​ർ ക്ലാ​രി വ​ത്സ ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ പൊ​ലീ​സി​ന് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റി. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​നി​ൽ മാ​ത്യു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian RailwayTTE
News Summary - Fake TTE caught on Nilambur-Shornur passenger
Next Story