
വ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കർണാടകയിലേക്ക് കടക്കാന്‍ ശ്രമം: രണ്ടുപേര്‍ പിടിയില്‍
text_fieldsവെള്ളമുണ്ട (വയനാട്): വ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് കർണാടകയിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടുപേരെ ബീച്ചനഹള്ളി പൊലീസ് പിടികൂടി. വെള്ളമുണ്ട എട്ടെനാല് സ്വദേശികളായ അറക്ക ജാബിര്‍ (27), തച്ചയില്‍ ശറഫു (53) എന്നിവരാണ് കർണാടക പൊലീസിെൻറ പരിശോധനയില്‍ പിടിയിലായത്.
മാറ്റംവരുത്തിയ സര്‍ട്ടിഫിക്കറ്റ് വെള്ളമുണ്ട എട്ടെനാലിലെ ഓണ്‍ലൈന്‍ സേവനകേന്ദ്രത്തില്‍ നിന്ന് പ്രിെൻറടുത്ത് ഇവര്‍ അതിര്‍ത്തി കടക്കാനുപയോഗിക്കുകയായിരുന്നു. വെള്ളമുണ്ടയില്‍ തെളിവെടുപ്പിനായെത്തിയ കർണാടക പൊലീസ് ഓണ്‍ലൈന്‍ സേവന കേന്ദ്രത്തില്‍ നിന്ന് കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. കട ഉടമയേയും കസ്റ്റഡിയിലെടുത്തതായാണ് വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
