വ്യാജ രസീതി: കോളജ് അധ്യാപകനെ മർദിച്ച ബി.ജെ.പി നേതാക്കളടക്കം 15 പേർക്കെതിരെ കേസ്
text_fieldsകോഴിക്കോട്: ബി.ജെ.പി ദേശീയ കൗൺസിലിന് വ്യാജ രസീതുണ്ടാക്കി പണം പിരിച്ച സംഭവം പുറത്തുവിെട്ടന്നാരോപിച്ച് കോളജ് അധ്യാപകനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ബി.ജെ.പി പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 15 പേർക്കെതിെര കേസ്. ചെരണ്ടത്തൂർ മലബാർ ഹയർ എജുക്കേഷൻ സൊസൈറ്റി ആർട്സ് ആൻഡ് സയൻസ് കോളജ് (എം.എച്ച്.ഇ.എസ്) കോമേഴ്സ് അധ്യാപകൻ ശശികുമാറിനെ മർദിച്ച സംഭവത്തിൽ ബി.ജെ.പി കുറ്റ്യാടി മണ്ഡലം പ്രസിഡൻറ് പി.പി. മുരളി, ജനറൽ സെക്രട്ടറി എടക്കുഴി മനോജ്, വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പ്രിഭേഷ് പൊന്നക്കാരി, സെക്രട്ടറി സുനിൽ ഒതയോത്ത് തുടങ്ങിയവർക്കെതിരെയാണ് പയ്യോളി പൊലീസ് കേസെടുത്തത്.
ബി.ജെ.പി മയ്യന്നൂർ ബൂത്ത് പ്രസിഡൻറാണ് മർദനമേറ്റ ശശികുമാർ. കോളജ് മാനേജ്മെൻറ് കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ മുറിയിൽ ഇരിക്കവെ സംഘടിച്ചെത്തിയ ബി.ജെ.പിക്കാർ കോളറിന് പിടിച്ച് മർദിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കോഴിക്കോട്ടു നടന്ന ബി.ജെ.പി ദേശീയ കൗൺസിലിെൻറ വ്യാജ രസീതികൾ ഉപയോഗിച്ച് വ്യാപക പണപ്പിരിവ് നടത്തിയതിെൻറ തെളിവുകൾ നേരത്തേ പുറത്തുവന്നിരുന്നു. വടകരയിലെ ഒരു പ്രസിൽ നിന്നാണ് ഇത്തരം രസീതികൾ അച്ചടിച്ചതെന്നും ആരോപണമുണ്ടായിരുന്നു.
പ്രശ്നം പാർട്ടി ഘടകങ്ങളിൽ ചർച്ചയാവുകയും കുറ്റക്കാർക്കെതിെര നടപടി വേണമെന്ന് ആവശ്യമുയരുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ ദൃശ്യങ്ങളിൽ കാണിച്ചത് എം.എച്ച്.ഇ.എസ് കോളജിൽനിന്ന് പണം പിരിച്ച രസീതായിരുന്നു. ഇതോടെ രസീത് മാധ്യമങ്ങൾക്ക് നൽകിയത് കോളജിലെ അധ്യാപകനായ ശശികുമാറാണെന്ന് ചിലർ ആരോപണമുന്നയിച്ച് രംഗത്തുവന്നിരുന്നു. പിന്നാലെയാണ് മർദനവും ഭീഷണിപ്പെടുത്തലുമുണ്ടായത്. ഇതിനുപുറമേ, നേതാക്കൾ കോളജിൽനിന്ന് 20,000 രൂപ പിരിച്ചുവെന്നും ആ വിവരം പുറത്തുപറഞ്ഞുവെന്നും ശശികുമാറിനെെക്കാണ്ട് െവള്ളക്കടലാസിൽ എഴുതിയൊപ്പിട്ട് വാങ്ങിയിട്ടുമുണ്ട്. അക്രമത്തിനു പിന്നാലെ ശശികുമാറിനെയും അക്കൗണ്ടൻറ് വിനോദിനെയും കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
