വ്യാജ ഒസ്യത്ത്: ഒപ്പിട്ടത് മാവൂർ ചൂലൂർ സ്വദേശികൾ
text_fieldsകോഴിക്കോട്: കൂടത്തായി പൊന്നാമറ്റം കുടുംബത്തിൽ നടന്ന ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് നിർണായക തെളിവായി മാറിയ േടാം തോമസിെൻറ പേരിലുള്ള വ്യാജ ഒസ്യത്തിൽ സാക്ഷികളായി ഒപ്പിട്ടത് മാവൂരിനടുത്ത ചൂലൂർ സ്വദേശികളെന്ന് സൂചന. ഇവരെ ഉടൻ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. വ്യാജ ഒസ്യത്ത് ഉപയോഗിച്ച് കൂടത്തായി വില്ലേജ് ഒാഫിസിൽ നികുതി അടക്കാൻ കേസിൽ പ്രതിയായ ജോളിയെ സഹായിച്ചത് കോഴിക്കോട്ട് കലക്ടറേറ്റിൽ തഹസിൽദാർ തസ്തികയിൽ ജോലിചെയ്യുന്ന വനിതയാണെന്നും അന്വേഷണസംഘത്തിന് വ്യക്തമായ സൂചന ലഭിച്ചു. ഇൗ തഹസിൽദാർക്ക് ജോളിയുമായി ഉറ്റ സൗഹൃദമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ടോം തോമസിെൻറ പേരിൽ തയാറാക്കിയത് വ്യാജ ഒസ്യത്താണെന്ന് മകൾ റെഞ്ചി വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ ഒസ്യത്ത് ഉപയോഗിച്ച് കൂടത്തായി വില്ലേജ് ഒാഫിസിൽ വീടും പുരയിടവും തെൻറ പേരിലാക്കി ജോളി നികുതി അടച്ചിരുന്നു. ഇത് കണ്ടെത്തിയ ടോം തോമസിെൻറ മകൻ റോജോ ഉദ്യോഗസ്ഥരെ ചോദ്യംചെയ്തപ്പോഴാണ് തഹസിൽദാറുടെ ഇടപെടൽ പുറത്തുവന്നത്. ജോളിക്കുവേണ്ടി ഇടപെട്ട കാലത്ത് താമരശ്ശേരി താലൂക്കിൽ ഡെപ്യൂട്ടി തഹസിൽദാറായിരുന്നു ഇവർ. അക്കാലത്ത് കൂടത്തായി അങ്ങാടിക്കടുത്ത് വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
ജോളി ഫോൺ വിളിച്ചവരുടെ പട്ടിക പരിശോധിച്ച അന്വേഷണസംഘത്തിന് ഇവർ തമ്മിൽ നിരന്തരം ഫോണിൽ സംസാരിച്ചതായി വ്യക്തമായിട്ടുണ്ട്. ചാത്തമംഗലം എൻ.െഎ.ടിയിൽ അധ്യാപികെയന്ന് പറഞ്ഞായിരിക്കാം വ്യാജ ഒസ്യത്തിൽ ഒപ്പിട്ട ചൂലൂർ സ്വദേശികളുമായി ജോളി സൗഹൃദം സ്ഥാപിച്ചതെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
