പൊലീസ് വേഷത്തിലത്തെി കാര്‍ തടഞ്ഞ് 15 ലക്ഷം കവര്‍ന്നു; കവര്‍ച്ചക്കിരയായത് മലപ്പുറം സ്വദേശികൾ
text_fieldsകോങ്ങാട്: പൊലീസ് വേഷത്തിലത്തെിയ ഏഴംഗ സംഘം കാര്‍ തടഞ്ഞ് മലപ്പുറം സ്വദേശികളായ മൂന്നുപേരെ ബന്ദിയാക്കി 15 ലക്ഷം രൂപ കവര്‍ന്നു. തട്ടിയെടുത്ത കാര്‍ കടമ്പഴിപ്പുറത്തിന് സമീപം പുഞ്ചപ്പാടത്ത് ഉപേക്ഷിച്ചു. മുണ്ടൂര്‍-ചെര്‍പ്പുളശ്ശേരി സംസ്ഥാനപാതയില്‍ അഴിയന്നൂരിനടുത്ത് 16ാം മൈലില്‍ ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. തിരുപ്പൂരില്‍നിന്ന് ടൊയോട്ട ഇറ്റിയോസ് കാറിലത്തെിയ മലപ്പുറം വേങ്ങര സ്വദേശികളായ പാത്തുമൂച്ചി ഇസ്ഹാഖ് (42), മണ്ടോട്ടില്‍ അഷ്റഫ് (41), ക്ളാരി എടരിക്കോട് മാട്ടമല ഇസ്മായില്‍ (40) എന്നിവരാണ് കവര്‍ച്ചക്കിരയായത്. ഇസ്ഹാഖിന് ചെന്നൈയില്‍ റസ്റ്റാറന്‍റും തിരുപ്പൂരില്‍ ബേക്കറിയുമുണ്ട്. പുലര്‍ച്ചെ മൂന്നോടെയാണ് ഇവര്‍ തിരുപ്പൂരില്‍നിന്ന് പുറപ്പെട്ടത്. ബീക്കന്‍ ലൈറ്റ് ഘടിപ്പിച്ച ഇന്നോവ കാറില്‍ പൊലീസ് വാഹനമെന്ന് തോന്നിപ്പിക്കുന്ന വിധം സ്റ്റിക്കര്‍ പതിച്ച സംഘമാണ് കാര്‍ തടഞ്ഞത്.
ഏഴംഗ സംഘത്തില്‍ മൂന്നുപേര്‍ കാക്കിവേഷത്തിലായിരുന്നു. പൊലീസ് പരിശോധനയെന്ന വ്യാജേന ഇവര്‍ യാത്രക്കാരെ ബലമായി പിടിച്ചിറക്കി. ജില്ല പൊലീസ് സൂപ്രണ്ടിന്‍െറ നിര്‍ദേശപ്രകാരമാണ് പരിശോധനയെന്നാണ് പറഞ്ഞത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതായി അഭിനയിച്ച് കൈയാമം വെച്ച് മൂവരേയും ഇന്നോവയില്‍ കയറ്റി. ഇതിനിടെ ഇസ്ഹാഖിന്‍െറ കൈവശമുള്ള പണം സംഘം കൈക്കലാക്കി. അകത്തത്തേറ ഭാഗത്തേക്കാണ് കാര്‍ വിട്ടത്. ട്രെയിന്‍ വന്നതോടെ കാര്‍ റെയില്‍വേ ഗേറ്റില്‍ പിടിച്ചിട്ടു. ഈ സമയം പൊലീസല്ലെന്ന് ബോധ്യമായ മലപ്പുറം സ്വദേശികള്‍ സംഘവുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ടു. കവര്‍ച്ചസംഘത്തിലെ ഒരാളെ മലപ്പുറം സ്വദേശികള്‍ പുറത്തേക്ക് തള്ളി. ഇയാള്‍ റോഡോരത്ത് നിര്‍ത്തിയിട്ടിരുന്ന ആണ്ടിമഠം ഇസ്മായിലിന്‍െറ ബൈക്കെടുത്ത് രക്ഷപ്പെട്ടു. പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കവര്‍ച്ചസംഘം ഇന്നോവ കാര്‍ തിരിച്ചുവിട്ടു.
കമ്പ വള്ളിക്കോടിന് സമീപം വിജനമായ സ്ഥലത്ത് പലയിടത്തായി ഇസ്ഹാഖിനെയും അഷ്റഫിനെയും ഇസ്മായിലിനെയും ഇറക്കിവിട്ട ശേഷം സംഘം രക്ഷപ്പെട്ടു. തൂത വഴിയാണ് കടന്നതെന്നാണ് സൂചന. ടൊയോട്ട കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഇന്നോവ കാറിന്‍െറ തിരുവനന്തപുരം രജിസ്ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കശപിശക്കിടെ മര്‍ദനമേറ്റ് നെറ്റിയില്‍ മുറിവേറ്റ ഇസ്ഹാഖിനെ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് നഷ്ടമായ ഇസ്മായില്‍ ടൗണ്‍ നോര്‍ത് പൊലീസില്‍ പരാതി നല്‍കി. കോങ്ങാട് പൊലീസ് കേസെടുത്തു. ഹേമാംബിക നഗര്‍ സി.ഐ പ്രേമാനന്ദകൃഷ്ണന്‍െറ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
