Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഐ ചമഞ്ഞ് എംഡിഎംഎ...

എസ്.ഐ ചമഞ്ഞ് എംഡിഎംഎ വിൽപന നടത്തിയയാൾ പിടിയിൽ; ഡാൻസാഫ് എസ്.ഐ ആണെന്ന വ്യാജേന ലഹരിവസ്തുക്കൾ പിടിച്ചെടുക്കും, മറിച്ചുവിൽക്കും

text_fields
bookmark_border
എസ്.ഐ ചമഞ്ഞ് എംഡിഎംഎ വിൽപന നടത്തിയയാൾ പിടിയിൽ; ഡാൻസാഫ് എസ്.ഐ ആണെന്ന വ്യാജേന ലഹരിവസ്തുക്കൾ പിടിച്ചെടുക്കും, മറിച്ചുവിൽക്കും
cancel

കോഴിക്കോട്: പൊലീസ് സബ് ഇൻസ്പെക്ടറുടെ യൂണിഫോം അടക്കം അണിഞ്ഞ് എംഡിഎംഎ വിൽപന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്ന് എംഡിഎംഎയും എയർ പിസ്റ്റളും ഹാൻഡ് കഫും എസ്ഐ ഐഡി കാർഡും യൂണിഫോമിലുള്ള ഫോട്ടോയും കണ്ടെടുത്തു. ഡാൻസാഫ് എസ്ഐ ചമഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്.

എസ്ഐ ചമഞ്ഞ് ലഹരി വില്പനക്കാരിൽ നിന്ന് എം.ഡി.എം.എ അടക്കമുള്ള രാസലഹരികളും മറ്റും പിടിച്ചെടുക്കുകയും പിന്നീട് ഇത് മറിച്ച് വിൽപന നടത്തുകയും ചെയ്യുന്നതായിരുന്നു രീതി. നിരവധി പേരിൽ നിന്നും പണം തട്ടിയെന്നും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

ഓ​ണ​ക്കാ​ല​ത്ത് ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും അ​ന​ധി​കൃ​ത മ​ദ്യ​ത്തി​ന്‍റെ​യും ക​ട​ത്ത്, സം​ഭ​ര​ണം, വി​ൽ​പ​ന എ​ന്നി​വ ത​ട​യാ​നാ​യി എ​ക്സൈ​സ് വ​കു​പ്പ് ആ​ഗ​സ്റ്റ്​ ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന സ്​​പെ​ഷ​ൽ ഡ്രൈ​വി​ൽ 8241 കേ​സു​ക​ളി​ലാ​യി 36,633 പേ​രെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്ര​ധാ​ന ഹോ​ട്ട്സ്പോ​ട്ടു​ക​ൾ, സ്പി​രി​റ്റ് സം​ഭ​ര​ണ​ത്തി​ന് സാ​ധ്യ​ത​യു​ള്ള കേ​ന്ദ്ര​ങ്ങ​ൾ, സ്ഥി​രം കു​റ്റ​വാ​ളി​ക​ളു​ടെ കേ​ന്ദ്ര​ങ്ങ​ൾ, അ​ന​ധി​കൃ​ത മ​ദ്യ​സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ, വാ​റ്റ് ചാ​രാ​യ നി​ർ​മ്മാ​ണ​ത്തി​ന് സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന.

ഓ​പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് ടോ​ൾ പ്ലാ​സ​ക്ക്​ സ​മീ​പം പി​ടി​കൂ​ടി​യ 3.3 കി​ലോ എം.​ഡി.​എം.​എ കേ​സി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി തു​ട​രു​ന്നു. കേ​സി​ൽ ഇ​തു​വ​രെ ഒ​മ്പ​ത് പേ​ർ അ​റ​സ്റ്റി​ലാ​യി. ഒ​ളി​വി​ലു​ള്ള നൈ​ജീ​രി​യ​ൻ പൗ​ര​ൻ ഇ​മ്മാ​നു​വ​ൽ അ​ഫാ​മി​നെ​തി​രെ ലു​ക്ക് ഔ​ട്ട് സ​ർ​ക്കു​ല​റും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​റ​ണാ​കു​ള​ത്ത് 281 ഗ്രാ​മി​ല​ധി​കം എം.​ഡി.​എം.​എ​യും വാ​ള​യാ​റി​ൽ 142 ഗ്രാം ​മെ​ത്താം​ഫെ​റ്റാ​മി​നും പി​ടി​കൂ​ടി. വ​നം, റെ​യി​ൽ​വേ, പൊ​ലീ​സ് വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ചു​ള്ള സം​യു​ക്ത പ​രി​ശോ​ധ​ന​ക​ളും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വ​ന​മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് സ്ക്വാ​ഡ് സീ​ത​ത്തോ​ട് നി​ന്ന് 2,148 ലി​റ്റ​ർ വാ​ഷും, എ​രു​മേ​ലി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ് 320 ലി​റ്റ​ർ വാ​ഷും പി​ടി​കൂ​ടി.

റെ​യി​ൽ മാ​ർ​ഗ​മു​ള്ള ല​ഹ​രി ക​ട​ത്ത് ത​ട​യാ​നാ​യി ആ​ർ.​പി.​എ​ഫു​മാ​യി ചേ​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​ക​ളും തു​ട​രു​ന്നു. ക​ള്ളി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ‘ഓ​പ​റേ​ഷ​ൻ ശു​ദ്ധി’​യു​ടെ ഭാ​ഗ​മാ​യി ലൈ​സ​ൻ​സു​ള്ള ക​ള്ളു​ഷാ​പ്പു​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ 30,646 ക​ള്ളു​ഷാ​പ്പു​ക​ൾ പ​രി​ശോ​ധി​ച്ച് 5,532 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു.

ക​ണ്ണൂ​രി​ൽ നി​ന്ന് 7,000 ലി​റ്റ​റും അ​ങ്ക​മാ​ലി​യി​ൽ നി​ന്ന് 1,200 ലി​റ്റ​റും സ്പി​രി​റ്റ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, പു​ക​യി​ല ഉ​ൽ​പ​ന്ന സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളോ പ​രാ​തി​ക​ളോ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 9447178000 എ​ന്ന സം​സ്ഥാ​ന​ത​ല ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റി​ലോ 155358 എ​ന്ന ജി​ല്ലാ ടോ​ൾ-​ഫ്രീ ന​മ്പ​റി​ലോ അ​റി​യി​ക്കാം. പ​രാ​തി​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്ന് എ​ക്സൈ​സ് ക​മീ​ഷ​ണ​ർ സീ​റാം സാം​ബ​ശി​വ റാ​വു അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMDMAfake policeDANSAF
News Summary - Fake SI held for MDMA sale
Next Story