Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമസ്തയുടെ പേരിലുള്ള വ്യാജ ഫോൺ വിളി തെരഞ്ഞെടുപ്പിനെ ബാധിക്കില്ല -ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsbookmark_border
മലപ്പുറം: സമസ്തയുടെ പേരിലുള്ള വ്യാജ ഫോൺ വിളി ഉൾപ്പെടെയുള്ള ഒന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ. വിവാദങ്ങൾ ഉണ്ടാക്കുക എന്നത് പലരുടെയും താൽപര്യമാണെന്നും ഇ.ടി വ്യക്തമാക്കി.
രാജ്യത്തിന്‍റെ നിലവിലെ സാഹചര്യത്തിൽ എല്ലാവരും വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്. ഇന്ത്യയിൽ ബി.ജെ.പി ഒരിക്കലും തിരികെ വരരുതെന്നും പിണറായി സർക്കാറിന് ഷോക്ക് ട്രീറ്റ്മെന്‍റ് നൽകണമെന്നുമാണ് ജനങ്ങളുടെ വികാരമെന്നും ഇ.ടി വ്യക്തമാക്കി.
ജനങ്ങളെ കാണുമ്പോൾ പോസിറ്റീവ് എനർജിയാണ് ഉണ്ടാകുന്നത്. മികച്ച ഭൂരിപക്ഷത്തിൽ മലപ്പുറത്ത് നിന്ന് വിജയിക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

