മരിച്ചയാളുടെ പേരിൽ പാസ്പോർട്ട്; തട്ടിപ്പ് സംഘത്തെ സഹായിച്ച പൊലീസുകാരന് സസ്പെൻഷൻ
text_fieldsതുമ്പ പൊലീസ് സ്റ്റേഷനിലെ അൻസിൽ അസീസ്
തിരുവനന്തപുരം: മരിച്ചയാളുടെ രേഖകൾ ഉപയോഗിച്ച് പാസ്പോർട്ട് എടുത്ത കേസിൽ പൊലീസുകാരന് സസ്പെൻഷൻ. തുമ്പ പൊലീസ് സ്റ്റേഷനിലെ അൻസിൽ അസീസിനെയാണ് സസ്പെൻഡ് ചെയ്തത്. വ്യാജ പാസ്പോർട്ട് ഉണ്ടാക്കുന്ന സംഘത്തെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇവരെ സഹായിച്ച പൊലീസുകാരൻ കുടുങ്ങിയത്.
കേസിൽ കൊല്ലം മുകുന്ദപുരം പുത്തേഴത്ത് സഫറുള്ള ഖാൻ, ഉമയനല്ലൂർ അൽത്താഫ് മൻസിലിൽ ബദറുദ്ദീൻ, വർക്കല കണ്ണമ്പ ചാലുവിള സുനിൽകുമാർ, വട്ടപ്പാറ മരുതൂർ ആനിവില്ലയിൽ എഡ്വേഡ് എന്നിവരാണ് അറസ്റ്റിലായത്.
പാസ്പോർട്ട് ആവശ്യമുള്ളവരിൽ നിന്ന് പണം വാങ്ങി തുമ്പ സ്റ്റേഷൻ പരിധിയിലെ വ്യാജ വിലാസത്തിലെ പാസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകും. പൊലീസ് സ്റ്റേഷനിൽ പരിശോധനക്കായി എത്തുമ്പോൾ അൻസിലിെന്റ സഹായത്തോടെ പാസാക്കി വിടുകയാണ് പതിവ്.
അടുത്തിടെ മേൽവിലാസത്തിൽ സംശയം തോന്നിയ പാസ്പോർട്ട് ഓഫീസർ വീണ്ടും പരിശോധനക്കായി തുമ്പ എസ്.എച്ച്.ഒക്ക് കൈമാറിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. അന്‍സില്‍ പത്തിലധികംപേർക്ക് പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ ചെയ്തുകൊടുത്തുവെന്നാണ് വിവരം. അന്‍സില്‍ ഇടപെട്ട പാസ്പോര്‍ട്ട് വെരിഫിക്കേഷനുകള്‍ പുനഃപരിശോധിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

