Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2019 12:48 AM IST Updated On
date_range 6 May 2019 12:49 AM ISTനിലംനികത്താൻ വ്യാജരേഖ; പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും
text_fieldsbookmark_border
തിരുവനന്തപുരം: എറണാകുളം ചൂർണിക്കരയിൽ ഭൂമി നികത്താൻ റവന്യൂ കമീഷണറുടെയും ആർ.ഡി.ഒയുടെയും പേരിൽ വ്യാജ ഉത്തരവ് തയാറാക്കിയ സംഭവം പ്രത്യേക െപാലീസ് സംഘം അന്വേഷിക്കും. വ്യാജരേഖയുണ്ടാക്കിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമീഷണർ യു.വി. ജോസ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
അതേസമയം വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മന്ത്രി ഇ. ചന്ദ്രശേഖരൻ കത്ത് നൽകിയിട്ടുണ്ട്. വ്യാജരേഖ തയാറാക്കാൻ ഉദ്യോഗസ്ഥർ ഇടപെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ വകുപ്പുതല അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം. ലോക്സഭ തെരഞ്ഞടുപ്പിെൻറ മറവിലാണ് നിലംനികത്താൻ വ്യജരേഖയുണ്ടാക്കിയത്. എറണാകുളം ചൂർണിക്കര വില്ലേജിലെ 25 സെൻറ് നിലം നികത്താൻ ലാൻഡ് റവന്യൂ കമീഷണറുടെയും ആർ.ഡി.ഒയുടെയും പേരിൽ വ്യാജ ഉത്തരവ് തയാറാക്കുകയായിരുന്നു. തണ്ണീർത്തടമായിരുന്ന നിലം പുരയിടമാക്കി മാറ്റുന്നതിന് അനുമതി നൽകിയതായി വിവരിക്കുന്ന ലാൻഡ് റവന്യൂ കമീഷണറുടെ പേരിൽ തയാറാക്കിയ വ്യാജരേഖ റവന്യൂ അധികൃതർ കണ്ടെത്തുകയായിരുന്നു. വിേല്ലജ് ഒാഫിസിൽ ഹാജരാക്കിയ ഉത്തരവ് സംശയംതോന്നി പരിശോധിച്ചപ്പോഴാണ് വ്യാജമെന്ന് വ്യക്തമായത്.
ലാൻഡ് റവന്യൂ കമീഷണർ യു.വി. ജോസിെൻറ പേരിൽ മാർച്ച് 29 െവച്ചാണ് വ്യാജ ഉത്തരവ് തയാറാക്കിയത്. ലാൻഡ് റവന്യൂ കമീഷണറേറ്റിൽനിന്ന് യഥാർഥ നമ്പർ സംഘടിപ്പിച്ചായിരുന്നു ഇത്. കമീഷണറേറ്റിലെ ഓഫിസ് സീലും സീനിയർ സൂപ്രണ്ടിെൻറ ഒപ്പുള്ള സീലും ഇതിലുണ്ട്. ഉപയോഗിച്ചിട്ടുള്ള ഭാഷയും സർക്കാർ ഉത്തരവിലേതിന് സമാനമാണ്.
തൃശൂർ മതിലകത്ത് മൂളംപറമ്പിൽ വീട്ടിൽ ഹംസ എന്നയാളുടെയും ബന്ധുക്കളുടെയും പേരിൽ ചൂർണിക്കരയിലുള്ള നിലം തരംമാറ്റുന്നതിനായി അപേക്ഷിച്ചിരുന്നു. ഭേദഗതി ചെയ്ത നെൽവയൽ-തണ്ണീർത്തട നിയമപ്രകാരം ഇത് പരിഗണിക്കപ്പെടില്ലെന്ന് അറിഞ്ഞപ്പോഴാണ് വ്യാജ ഉത്തരവ് ഹാജരാക്കിയത്.
െതരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളേപ്പാൾ ഇത്തരത്തിൽ ഉത്തരവിറക്കാൻ സാധ്യതയില്ലെന്ന സംശയത്തിൽ വില്ലേജ് ഓഫിസർ കമീഷണറേറ്റിൽ അന്വേഷിച്ചു. കമീഷണർ െതരഞ്ഞെടുപ്പ് ജോലികൾക്കായി സംസ്ഥാനത്തിന് പുറത്തായിരുന്നതിനാൽ റവന്യൂ സെക്രട്ടറി ഡോ. വി. വേണുവിനായിരുന്നു ചുമതല. ഉത്തരവ് വ്യാജമാണെന്ന് ആദ്യപരിശോധനയിൽതന്നെ കണ്ടെത്തി. കമീഷണറുടെ ഉത്തരവിെൻറ ആധികാരികത ശരിവെച്ച് നിലം പുരയിടമാക്കി നൽകാമെന്ന ആർ.ഡി.ഒയുടെ നിർദേശവും വ്യാജമായിരുന്നു. അതേസമയം ലാൻഡ് റവന്യൂ കമീഷണറേറ്റിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണോ വ്യാജരേഖ നിർമിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.
കുന്നത്തുനാട്ടിലെ ഉത്തരവും പരിശോധിക്കും
തിരുവനന്തപുരം: എറണാകുളം കുന്നത്തുനാട് വില്ലേജിലെ 14.57 ഏക്കർ നിലം നികത്താൻ അനുമതി നൽകി ഉത്തരവിട്ടതിെൻറ ഫയൽ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. റവന്യൂ മന്ത്രിയോ ഓഫിസോ അറിയാതെയാണ് ഉത്തരവിട്ടത്. കലക്ടറുടെ ഉത്തരവ് റദ്ദാക്കാൻ കാരണം എന്തെന്ന് പരിശോധന നടത്തുെമന്നും അധികൃതർ പറഞ്ഞു. അതേസമയം ഉത്തരവിറക്കിയത് ഉന്നതതലത്തിൽ എടുത്ത തീരുമാനപ്രകാരമാണെന്ന് റവന്യൂ അഡീഷനൽ സെക്രട്ടറി ജെ. ബെൻസി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story