Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടമ്മയുടെ വ്യാജ...

വീട്ടമ്മയുടെ വ്യാജ നഗ്​നചിത്രങ്ങൾ പ്രചരിപ്പിച്ചു; ഡോക്​ടറും സീരിയൽ നടനുമുൾപ്പെടെ മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
വീട്ടമ്മയുടെ വ്യാജ നഗ്​നചിത്രങ്ങൾ പ്രചരിപ്പിച്ചു; ഡോക്​ടറും സീരിയൽ നടനുമുൾപ്പെടെ മൂന്നുപേർ അറസ്​റ്റിൽ
cancel
camera_alt

​േഡാ. സുബു, ജാ​സ്മീ​ർ​ഖാ​ൻ, ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: വീ​ട്ട​മ്മ​യു​ടെ വ്യാ​ജ ന​ഗ്​​ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ ഡോ​ക്ട​റും സീ​രി​യ​ൽ ന​ട​നു​മു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡെൻറ​ൽ വി​ഭാ​ഗം ഡോ​ക്ട​ർ വ​ർ​ക്ക​ല അ​യി​രൂ​ർ പാ​ള​യം​കു​ന്ന്​ ഹൈ​സ്​​കൂ​ളി​ന്​ സ​മീ​പം സ​ദാ​ശി​വം വീ​ട്ടി​ൽ സു​ബു (43), സീ​രി​യ​ൽ ന​ട​നാ​യ നെ​ടു​മ​ങ്ങാ​ട്​ ക​ര​കു​ളം തു​േ​മ്പാ​ട്​ സീ​ന​ത്ത്​ മ​ൻ​സി​ലി​ൽ ജാ​സ്മീ​ർ​ഖാ​ൻ (36), ഇ​വ​രു​ടെ സു​ഹൃ​ത്തും മൊ​ബൈ​ൽ ഫോ​ൺ ക​ട​യു​ട​മ​യു​മാ​യ നെ​ടു​മ​ങ്ങാ​ട് ആ​നാ​ട് ​ പ​ഴ​കു​റ്റി കൊ​ല്ലം​കാ​വ്​ കാ​ളി​കോ​ണം വീ​ട്ടി​ൽ ശ്രീ​ജി​ത്ത് (30) എ​ന്നി​വ​രെ​യാ​ണ്​ ഫോ​ർ​ട്ട്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ഏ​താ​നും മാ​സ​ങ്ങ​ളാ​യി വ​ർ​ക്ക​ല സ്വ​ദേ​ശി​നി​യു​ടെ ഭ​ർ​ത്താ​വി​െൻറ​യും ബ​ന്ധു​ക്ക​ളു​ടെ​യും ഫോ​ണു​ക​ളി​ലേ​ക്ക്​ യു​വ​തി​യു​ടെ മോ​ർ​ഫ് ചെ​യ്ത ന​ഗ്​​ന​ചി​ത്ര​ങ്ങ​ൾ എ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

യു​വ​തി​ക്ക് മ​റ്റ്​ ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടെ​ന്ന ത​ര​ത്തി​ൽ വി​വി​ധ പേ​രു​ക​ളി​ൽ​നി​ന്നും ഉൗ​മ​ക്ക​ത്തു​ക​ളും വ​ന്നു​തു​ട​ങ്ങി. ഇ​തോ​ടെ​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

അ​തി​നി​ടെ പി​ടി​യി​ലാ​യ ജാ​സ്മീ​ർ​ഖാ​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി അ​യാ​ളു​ടെ ഭാ​ര്യ​യും രം​ഗ​ത്തെ​ത്തി. ത​നി​ക്ക്​ വി​വാ​ഹ​ത്തി​ന്​ ല​ഭി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ൾ​പ്പെ​ടെ ഇ​യാ​ൾ വി​റ്റു​തു​ല​ച്ച​താ​യും സ്​​ത്രീ വി​ഷ​യ​ത്തി​ൽ ന​ട​ന്​ അ​മി​ത താ​ൽ​പ​ര്യ​മാ​യി​രു​ന്നെ​ന്നു​മു​ള്ള ആ​രോ​പ​ണ​മാ​ണ്​ അ​വ​ർ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestserial actornude photo
News Summary - Fake nude pics spread; Three including doctor and a serial actor arrested
Next Story