യുവമോർച്ച നേതാവിെൻറ കള്ളനോട്ടടി കേസ്; ഒരാൾ കൂടി അറസ്റ്റിൽ
text_fieldsതൃശൂർ: യുവമോർച്ച നേതാവിെൻറ വീട്ടിൽ കള്ളനോട്ടടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഒളരി സ്വദേശി അലക്സാണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതി രാജീവിനെ ഒളിവിൽ കഴിയാൻ സഹായിച്ചയാളാണ് അലക്സ്. അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുകയാണ്. അതിനിടെ,
രണ്ടാം പ്രതി രാജീവിനെ കസ്റ്റഡിയിൽ വേണമെന്ന െപാലീസിെൻറ ആവശ്യം ഇന്ന് കൊടുങ്ങല്ലൂർ കോടതി പരിഗണിക്കും. കള്ളനോട്ടടിക്കാൻ പ്രിൻറർ വാങ്ങിയത് രാജീവാണ്. ഇയാളുടെ സഹോദരനും ഒന്നാം പ്രതിയുമായ രാകേഷ് നേരത്തേ അറസ്റ്റിലായിരുന്നു. രാകേഷ് ഇപ്പോള്‍ റിമാന്‍ഡിലാണ്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വീട്ടില്‍ നിന്ന് കള്ളനോട്ടടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടുകളും കണ്ടെത്തിയത്. അഞ്ഞൂറിെൻറയും രണ്ടായിരത്തിെൻറയും കള്ളനോട്ടുകളാണു പിടികൂടിയത്. ഇൗ കള്ളനോട്ടുകളുപയോഗിച്ച് ലോട്ടറി ടിക്കറ്റുകൾ മൊത്തമായി വാങ്ങിയതായും സൂചനയുണ്ട്. രാകേഷ് പലിശക്ക് പണം നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളര്‍ഫോട്ടോസ്റ്റാറ്റ് മെഷീനും നോട്ടടിക്കുന്ന കടലാസുമെല്ലാം പരിശോധനയിൽ കണ്ടെത്തിയിരുന്നു.
