Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാ​ജ വാ​ർ​ത്ത​ക​ൾ;...

വ്യാ​ജ വാ​ർ​ത്ത​ക​ൾ; ഡി.ജി.പി പ്രസ് കൗൺസിലിന് പരാതി നൽകി 

text_fields
bookmark_border
വ്യാ​ജ വാ​ർ​ത്ത​ക​ൾ; ഡി.ജി.പി പ്രസ് കൗൺസിലിന് പരാതി നൽകി 
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച്​ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ പ്ര​സ് കൗ​ൺ​സി​ലി​ന് പ​രാ​തി ന​ൽ​കി. 


പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സം​ശ​യ​ത്തി​​െൻറ നി​ഴ​ലി​ൽ നി​ർ​ത്തു​ന്ന വാ​ർ​ത്ത​ക​ൾ വ​രു​ന്നെ​ന്നും കേ​സ​ന്വേ​ഷ​ണം വൈ​കി​പ്പി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ ഇ​ട​പെ​ടു​ന്നെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. വി​ഷ​യ​ത്തി​ൽ പ്ര​സ് കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലും ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന നി​ല​യി​ൽ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഇ​ത്​ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ന്നാ​കെ സം​ശ​യ​ത്തി​​െൻറ നി​ഴ​ലി​ൽ നി​ർ​ത്തു​ന്ന​താ​ണെ​ന്നും ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് ഐ.​ജി എ​സ്. ശ്രീ​ജി​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ഡി.​ജി.​പി​ക്ക് ക​ത്ത് ന​ൽ​കി.

ക​ത്തി​ൽ ഡി.​ജി.​പി സ​ർ​ക്കാ​റി​​െൻറ അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു. സ​ർ​ക്കാ​റി​​െൻറ ഉ​പ​ദേ​ശം കൂ​ടി കി​ട്ടി​യ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഡി.​ജി.​പി പ്ര​സ് കൗ​ൺ​സി​ലി​നെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgp
News Summary - fake news
Next Story