കൊച്ചി എ.സി.പിയുടെ പേരിൽ വാട്ട്സ്ആപ്പിൽ ‘നുണ വൈറസ്’
text_fieldsകൊച്ചി: കോവിഡ് വൈറസിെൻറ പേരിലുള്ള വ്യാജ സന്ദേശങ്ങൾ അവസാനിക്കുന്നില്ല. ഇത്തവണ കൊ ച്ചി സിറ്റി അസി.പൊലീസ് കമീഷണർ കെ.ലാൽജിയുടെ പേരിലാണ് വാട്ട്സ്ആപ്പിൽ നുണ വൈറസ് വ്യാ പകമായി പടരുന്നത്. വസ്തുത വിരുദ്ധവും മുന്നറിയിപ്പുകൾ നൽകുന്നതുമായ ഓഡിയോ സന്ദേശ മാണിത്. താനിപ്പോൾ കോഴിക്കോട്ടാണെന്നും ഡോക്ടറുമായി ഏറെ നേരം സംസാരിച്ചതിെൻറ അടിസ ്ഥാനത്തിൽ സന്ദേശമയക്കുന്നുവെന്നുമാണ് തുടക്കത്തിൽ പറയുന്നത്. എന്നാൽ, താൻ എ.സി.പി ല ാൽജിയാണെന്നോ മറ്റോ പറയുന്നില്ല. ഇതിനൊപ്പമുള്ള ചെറിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്.
ഒരാഴ്ചക്കകം കേരളത്തിലെ എല്ലാ സ്ഥലത്തും കൊറോണയെത്തുമെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പാണ് സന്ദേശത്തിലെ പ്രധാന ഉള്ളടക്കം. ‘‘ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് മലപ്പുറം ജില്ലയിൽ ഒരു കേസ് റിപ്പോർട്ട് ചെയ്യും. 100 ശതമാനം ഉറപ്പാണിത്. ഏറെ ഭയപ്പെടുത്തുന്ന ഒന്നാണിത്. നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
നമ്മുടെ വാക്ക് കാര്യമായെടുക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകളിൽ ഇക്കാര്യം പറയണം’’ എന്നിങ്ങനെയാണ് സന്ദേശം നീളുന്നത്. ആളുകളെ ഭയപ്പെടുത്തുന്ന ഈ സന്ദേശത്തിൽ തന്നെ പ്രതിരോധിക്കാൻ കൈ കഴുകേണ്ടതിെൻറ ആവശ്യകതയും വ്യക്തമാക്കുന്നു. ‘‘വളരെ അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ.ബിജു എന്നയാളാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും’’ സന്ദേശത്തിലുണ്ട്.
ഇതിനിടെ ശബ്ദ സന്ദേശം തെൻറ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എ.സി.പി ലാൽജി ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇദ്ദേഹത്തിെൻ പേരിൽ കഴിഞ്ഞ വർഷം ഒരു പ്രത്യേക നമ്പറിൽ നിന്നുള്ള കാൾ എടുത്താൽ ഫോൺ പൊട്ടിത്തെറിക്കുമെന്ന സന്ദേശവും വ്യാപകമായി പ്രചരിച്ചിരുന്നു. കൊറോണ സംബന്ധിച്ച് തുടക്കം മുതൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കപ്പെടുന്നുണ്ട്.
ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നാണ് കൊറോണയുടെ ഉത്ഭവം എന്നു ചൂണ്ടിക്കാട്ടി ഇന്തോനേഷ്യയിലെ ലങ്കോവൻ മാർക്കറ്റിെൻറ ചിത്രം ഇത്തരത്തിൽ വ്യാപകമായി പ്രചരിച്ച വ്യാജസന്ദേശങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
