Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ വാർത്തകളിൽ പരിഭ്രാന്തരാവരുത്; രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ട് -കേന്ദ്ര സർക്കാർ

text_fields
bookmark_border
എല്ലാ റിഫൈനറികളും പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്
വ്യാജ വാർത്തകളിൽ പരിഭ്രാന്തരാവരുത്; രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ട് -കേന്ദ്ര സർക്കാർ
cancel

ന്യൂഡൽഹി: രാജ്യത്തെ ഇന്ധന വിതരണം സുസ്ഥിരമാണെന്നും പെട്രോൾ പമ്പുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ. വ്യാജ വാർത്തകൾ കണ്ട് പരിഭ്രാന്തരായി ഇന്ധനങ്ങൾ വാങ്ങികൂട്ടരുതെന്നും സർക്കാർ വൃത്തങ്ങൾ ജനങ്ങളോട് അഭ്യർഥിച്ചു. രാജ്യത്ത് എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോൾ, ഡീസൽ ശേഖരമുണ്ട്. വ്യാജ വാർത്തകളിൽ ജനങ്ങൾപ്പെട്ടു പോകരുതെന്നും നിലവിൽ ആശങ്കപ്പെട്ടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

ചിലയിടങ്ങിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. എല്ലാ റിഫൈനറികളും പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരം ലഭ്യമാണ്. ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി ഉത്പാദനവും വർധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഹുർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. അത് മറികടക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാണ്. അത്യാവശ്യ മേഖലകളെ സഹായിക്കുന്നതിനായി വാണിജ്യ എൽ.പി.ജി വിഹിതം സർക്കാർ 50 ശതമാനമായി ഉയർത്തി. കമ്യൂണിറ്റി കിച്ചണുകൾ, ആശുപത്രി, സ്കൂൾ ക്യാന്റിനുകൾ എന്നിവക്കാണ് മുൻഗണന നൽകുന്നത്. എൽ.പി.ജി ഉപയോഗം കുറക്കുന്നതിന് സംസ്ഥാനങ്ങൾക്ക് 48,000 കിലോ ലിറ്റർ അധിക മണ്ണെണ്ണ അനുവദിച്ചിച്ചുണ്ട്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിന് കർശന നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശവും നൽകി.

ഇന്ത്യയിലെ തുറമുഖങ്ങളുടെ പ്രവർത്തനം തടസമില്ലാതെയാണ് നടക്കുന്നത്. ഇന്ത്യൻ കപ്പലുകൾക്കോ നാവികർക്കോ നിലവിൽ ഭീഷണിയില്ല. പശ്ചിമേഷ്യയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷിക്ക് മുൻഗണന നൽകുന്നുണ്ട്. ഫെബ്രുവരി 28 മുതൽ ഏകദേശം 4.5 ലക്ഷം പേർ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയച്ചു. എന്നാൽ ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ മറ്റ് ഉത്പനങ്ങൾക്കും വില വർധിക്കാൻ കാരണമാക്കുമെന്ന ആശങ്കയിലാണ് ജനം. കഴിഞ്ഞ തിങ്കളാഴ്ച മുതൽ വീടുനിർമാണത്തിനാവശ്യമായ വസ്തുകളുടെ വില വർധിച്ചിട്ടുണ്ട്.

ടൈൽ പോലുള്ള വസ്തുകളുടെ വിലയിൽ മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ കേളത്തിലെ ഔട്ട് ലെറ്റുകളിലുള്ള ടൈലുകൾ അതിവേഗത്തിലാണ് വിറ്റുപോകുന്നത്. ഇനി വരുന്ന സ്റ്റോക്കുകൾക്ക് വർധിപ്പിച്ച വിലയായിരിക്കും നൽകുക. എന്നാൽ ചിലയിടങ്ങിൽ ഔട്ട് ഓഫ് സ്റ്റോക്ക് എന്ന ബോർഡ് അടക്കം വെച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് നയാര പോലുള്ള ഇന്ധന കമ്പനികൾ വില വർധിപ്പിച്ചത്. ഇതിന്റെ ചുവട് പിടിച്ച് മറ്റു ഇന്ധന കമ്പനികൾ വലവർധിപ്പിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Don't panic over fake news: There is no need to worry, says central government
Next Story