Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമീഡിയവണിന്‍റെ പേരിൽ...

മീഡിയവണിന്‍റെ പേരിൽ വ്യാജ വാർത്താകാർഡുകൾ പ്രചരിപ്പിച്ചു; എസ്.ഡി.പി.ഐ നേതാവ് ഉൾപ്പടെ രണ്ടു പേർക്കെതിരെ കേസ്

text_fields
bookmark_border
Mediaone Channel
cancel

കോഴിക്കോട്: മീഡിയവണിന്‍റെ പേരിൽ വ്യാജ വാർത്താകാർഡുകൾ പ്രചരിപ്പിച്ച എസ്.ഡി.പി.ഐ നേതാവ് ഉൾപ്പടെ രണ്ടു പേർക്കെതിരെ കേസ്. സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ എസ്.ഡി.പി.ഐ നേതാവ് ഷഹീർ യൂസഫ്, ഷിഹാബ് കാളമുറി എന്നിവർക്കെതിരെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്.

മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ് നൽകിയ പരാതിയിലാണ് നടപടി. ഷഹീർ യൂസഫ് എസ്.ഡി.പി.ഐ പള്ളുരുത്തി ഈസ്റ്റ് കോർപറേഷൻ വൈസ് പ്രസിഡന്‍റും എസ്.ഡി.ടി.യു എറണാകുളം ജില്ല സെക്രട്ടറിയുമാണ്. ഷിഹാബ് കാളമുറി ഇടതുപക്ഷ പ്രവർത്തകനുമാണ്. 'വി.ഡി സതീശന്‍ ആർ.എസ്.എസിന്റെ കൈയ്യാൾ' എന്നായിരുന്നു വ്യാജ കാർഡ്. ഈ വ്യാജ കാർഡിൽ‌ മീഡിയവണിന്‍റെ ലോഗോയും മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിന്റെ പേരും ഫോട്ടോയും ഉപയോഗിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഫോട്ടോയും വ്യാജ വാർത്താകാർഡിൽ ഉപയോഗിച്ചിരുന്നു.

'സമൂഹത്തിൽ സ്പർധയും വൈര്യവും ഉണ്ടാക്കുന്ന തരത്തിൽ പരാതിക്കാരന്റെ ഫോട്ടോയും സ്ഥാപനത്തിന്റെ ലോഗോയും ഉപയോഗിച്ച് പോസ്റ്റർ തയാറാക്കി വ്യാജപ്രചരണം നടത്തി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്'. ഭാരതീയ ന്യായസംഹിത 192 പ്രകാരമാണ് കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPImediaone tv
News Summary - Fake news cards circulated in the name of MediaOne; Case filed against two people including SDPI leader
Next Story