Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രമ്യ ഹരിദാസിനെതിരെ അപകീർത്തി േപാസ്റ്റ്; പൊലീസുകാരനെതിരെ കേസ്
text_fieldsbookmark_border
കൊല്ലങ്കോട്: രമ്യ ഹരിദാസ് എം.പിക്കെതിരെ അപകീർത്തി പോസ്റ്റിട്ടതിന് പറമ്പിക്കുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ദിനൂപിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി.
സ്ത്രീത്വത്തെ അപമാനിക്കൽ, അപകീർത്തി പ്രചാരണം, സമൂഹമാധ്യമ ദുരുപയോഗം എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. വ്യക്തിഹത്യ നടത്തിയതായി ആരോപിച്ച് വടക്കാഞ്ചേരി മങ്കര സ്വദേശി മുന്ന മുബാറക്, പോസ്റ്റ് ഷെയർ ചെയ്ത സന്തോഷ്, ഹരിത, റെനിൽ ഹരി എന്നിവർക്കെതിരെ രമ്യ ഹരിദാസ് ആലത്തൂർ സ്റ്റേഷനിലും പരാതി നൽകി.
Next Story
