Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി ലിജുവിനെതിരെ...

മന്ത്രി ലിജുവിനെതിരെ വ്യാജവാർത്ത: ഓൺലൈൻ പോർട്ടലിനെതിരെ ഡി.ജി.പിക്ക് പരാതി; അന്വേഷിക്കാൻ സൈബർ സെല്ലിന് നിർദേശം

text_fields
bookmark_border
മന്ത്രി ലിജുവിനെതിരെ വ്യാജവാർത്ത: ഓൺലൈൻ പോർട്ടലിനെതിരെ ഡി.ജി.പിക്ക് പരാതി; അന്വേഷിക്കാൻ സൈബർ സെല്ലിന് നിർദേശം
cancel

ആലപ്പുഴ: പ്രളയക്കെടുതിക്കിടെ തനിക്കെതിരെ വസ്തുതാവിരുദ്ധമായ വാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിനെതിരെ എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു ഡി.ജി.പിക്ക് പരാതി നൽകി. വെള്ളം കയറി ആറാം ദിവസമാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി ആലപ്പുഴയിൽ എത്തിയത് എന്ന രീതിയിൽ തന്റെ ഫോട്ടോ സഹിതം വാർത്ത നൽകിയ T21 എന്ന ഓൺലൈൻ പോർട്ടലിനും സാമൂഹ്യമാധ്യമ അക്കൗണ്ടുകൾക്കുമെതിരെയാണ് മന്ത്രി നിയമനടപടി സ്വീകരിച്ചത്.

ദുരന്തസമയത്ത് പൊതുജനങ്ങൾക്കിടയിൽ അമർഷം ഉണ്ടാക്കാനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ പ്രചാരണം നടത്തിയതെന്ന് മന്ത്രി ആരോപിച്ചു. പ്രളയകാലത്ത് വിദ്വേഷവും അഭ്യൂഹങ്ങളും പരത്തുന്നത് ദുരന്തനിവാരണ പ്രോട്ടോക്കോളിന്റെയും ക്രമസമാധാനത്തിന്റെയും നഗ്നമായ ലംഘനമാണെന്നും കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഡി.ജി.പി സൈബർ സെല്ലിന് നിർദേശം നൽകിയിട്ടുണ്ട്.

മുൻകൂട്ടി നിശ്ചയിച്ച ഭൂരിഭാഗം പരിപാടികളും റദ്ദാക്കിക്കൊണ്ട് പ്രളയത്തിന്റെ ആദ്യ ദിവസങ്ങൾ മുതൽ തന്നെ താൻ ആലപ്പുഴ ജില്ലയിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഒഴിവാക്കാൻ കഴിയാത്ത മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ മാത്രമാണ് കഴിഞ്ഞ ദിവസം താൻ തിരുവനന്തപുരത്ത് പോയതെന്നും രാവിലെ അവലോകന യോഗം ചേർന്ന ശേഷമാണ് യോഗത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന് ശേഷം ഉടൻ തന്നെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടൊപ്പം ട്രെയിൻ മാർഗം തിരികെ ആലപ്പുഴയിലെത്തുകയും ചെയ്തു.

ആഗസ്റ്റ് രണ്ടുമുതൽ മുതൽ അഞ്ചുവരെ താൻ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വിവരങ്ങളും മന്ത്രി പങ്കുവെച്ചു. ആഗസ്റ്റ് രണ്ടിന് ആലപ്പുഴയിലെ എം.എൽ.എമാർ, ജില്ലാ ന്‍ലക്ടർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ച് ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു. എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. തുടർന്ന് തോട്ടപ്പള്ളി സ്പിൽവേ, അമ്പലപ്പുഴ പുറക്കാട് പായൽക്കുളങ്ങര ക്യാമ്പ്, കാക്കാഴം കടൽക്ഷോഭ മേഖല, അമ്പലപ്പുഴ വടക്ക് വണ്ടാനം വളഞ്ഞവഴി പ്രളയബാധിത പ്രദേശം എന്നിവിടങ്ങൾ നേരിട്ട് സന്ദർശിച്ചു

ആഗസ്റ്റ് മൂന്നിന് അച്ചൻകോവിലാർ ഒഴുകുന്ന ഇരുപത്തിയെട്ടിൻ കടവും കരിപ്പുഴ തോടും സന്ദർശിച്ചു. ചെങ്ങന്നൂർ താലൂക്കിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എം.എൽ.എ സജി ചെറിയാൻ, ആർ.ഡി.ഓ എന്നിവരുമായി ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫീസിൽ നേരിട്ടെത്തി യോഗം വിളിച്ചുചേർത്തു. കായംകുളം മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗവും ചേർന്നു. നാലാം തിയ്യതി കരിപ്പുഴ തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കാൻ ഇറിഗേഷൻ-തദ്ദേശ വകുപ്പുകൾക്ക് കർശന നിർദ്ദേശം നൽകി. കായംകുളത്തെ വെള്ളപ്പൊക്ക ബാധിത മേഖലകളായ പത്തിയൂർ പോളേച്ചാൽ, കാവിൽ കോളനി, ഏവൂർ പ്രദേശങ്ങൾ സന്ദർശിച്ചു. അഞ്ചിന് ജനപ്രതിനിധികളുമായി ഓൺലൈൻ യോഗം ചേരുകയും തോട്ടപ്പള്ളി സ്പിൽവേയിലെ മാലിന്യനീക്കത്തിന് ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകുകയും ചെയ്തു. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ശേഷം വൈകിട്ടോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോടൊപ്പം ട്രെയിൻ മാർഗ്ഗം ആലപ്പുഴയിലെത്തി. തുടർന്ന് ഇരുവരും ഒരുമിച്ച് തോട്ടപ്പള്ളി സ്പിൽവേ, പത്തിയൂർ ഹൈസ്കൂൾ ക്യാമ്പ്, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ എന്നിവ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അതിജീവനത്തിനായി ഒരു നാട് മുഴുവൻ കൈകോർക്കുമ്പോൾ രാഷ്ട്രീയലാഭത്തിനായി വെറുപ്പും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ ഒരുവിധത്തിലുള്ള വിട്ടുവീഴ്ചയുമില്ലാതെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M Lijucyber cellFake NewsKerala News
News Summary - Fake news against Minister Liju: Complaint to DGP, Cyber Cell to probe
Next Story